മതവിദ്വേഷ പ്രസംഗം നടത്തിയതിന് അറസ്റ്റിലായ മുന്‍ എംഎല്‍എ പി സി ജോര്‍ജിന് ഹൈക്കോടതി ജാമ്യം നല്‍കി. കര്‍ശന ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം നല്‍കിയത്. തിരുവനന്തപുരം പ്രസംഗത്തില്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് പി സി ജോര്‍ജിന് ജാമ്യം ലഭിച്ചത്. പൊതുവേദിയില്‍ പരസ്യ പ്രസ്താവനകള്‍ പാടില്ലെന്നും കോടതി നിര്‍ദേശിച്ചു. അന്വേഷണവുമായി പൂര്‍ണ്ണമായും സഹകരിക്കണമെന്നും നിര്‍ദേശമുണ്ട്.
തുടര്‍ച്ചയായി കസ്റ്റഡിയില്‍ പാര്‍പ്പിക്കേണ്ട സാഹചര്യം ഇല്ലെന്നും കോടതി നിരീക്ഷിച്ചു. പ്രായം, ആരോഗ്യ സ്ഥിതി, മുന്‍ എംഎല്‍എ എന്നിവ കണക്കിലെടുത്താണ് ജാമ്യം നല്‍കുന്നതെന്നും കോടതി വ്യക്തമാക്കി.