സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം: മികച്ച നടി: രേവതി, മികച്ച നടന്‍: ജോജു, ബിജുമേനോന്‍ 

By: 600002 On: May 27, 2022, 11:28 AM


അന്‍പത്തിരണ്ടാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ഭൂതകാലത്തിലെ അഭിനയത്തിന് മികച്ച നടിയായി രേവതിയെ തെരഞ്ഞെടുത്തു. ജോജു ജോര്‍ജും ബിജു മേനോനും മികച്ച നടനുള്ള പുരസ്‌കാരം പങ്കിട്ടു. ജോജിയിലൂടെ ദിലീഷ് പോത്തന്‍ മികച്ച സംവിധായകനായി. ആവാസവ്യൂഹം മികച്ച ചിത്രവുമായി തെരഞ്ഞെടുക്കപ്പെട്ടു.

ആര്‍ക്കറിയാം എന്ന ചിത്രത്തിലെ പ്രകടനമാണ് ബിജു മേനോന് പുരസ്‌കാരം നേടിക്കൊടുത്തത്. മധുരം, ഫ്രീഡം ഫൈറ്റ്, നായാട്ട് എന്നീ ചിത്രങ്ങളിലെ അഭിനയത്തിനാണ് ജോജു മികച്ച നടനുള്ള പുരസ്‌കാരത്തിനര്‍ഹനായത്. മികച്ച പിന്നണി ഗായികയായി സിത്താര കൃഷ്ണകുമാറിനെയും തെരഞ്ഞെടുത്തു. മികച്ച അവലംബിത തിരക്കഥ: ശ്യാം പുഷ്‌കരന്‍ (ചിത്രം ജോജി). മികച്ച തിരക്കഥാകൃത്ത് കൃഷാന്ത് (ചിത്രം ആവാസവ്യൂഹം). മികച്ച ഛായാഗ്രഹണം മധു നീലകണ്ഠന്‍ (ചിത്രം ചുരുളി). ജനപ്രിയ കലാമൂല്യ ചിത്രമായി ഹൃദയം തെരഞ്ഞെടുത്തു. മികച്ച ഡബ്ബിങ് ആര്‍ടിസ്റ്റ്: ദേവി (ചിത്രം: ദൃശ്യം 2 (കഥാപാത്രം: റാണി ).