സ്പ്രിംഗ് ഫ്‌ളഡിംഗ്: ഫ്രേസര്‍ വാലിയിലെ ജനങ്ങള്‍ക്ക്  മുന്നൊരുക്കങ്ങള്‍ നടത്താന്‍ നിര്‍ദ്ദേശം നല്‍കി 

By: 600002 On: May 27, 2022, 10:07 AM

 

ഫ്രേസര്‍ വാലിയില്‍ സ്പ്രിംഗ് സീസണില്‍ വെള്ളപ്പൊക്ക സാധ്യതയുണ്ടാകാമെന്ന മുന്നറിയിപ്പ് നല്‍കി ഫ്രേസര്‍ വാലി റീജിയണല്‍ ഡിസ്ട്രിക്റ്റ്. താഴ്ന്ന പ്രദേശങ്ങളിലും നദീതീരത്തും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കുവാനും അവശ്യ വസ്തുക്കളടങ്ങിയ 'ഗോ കിറ്റ്'  തയാറാക്കി വെക്കുവാനും നിര്‍ദ്ദേശം നല്‍കി. പ്രധാനപ്പെട്ട രേഖകളും മറ്റും സുരക്ഷിതമായി, എളുപ്പത്തില്‍ ആക്‌സസ് ചെയ്യാന്‍ സാധിക്കുന്ന തരത്തില്‍ വെക്കുവാനും അപകടസാഹചര്യമുണ്ടായാല്‍ വീടുകളില്‍ നിന്നും സുരക്ഷിതമായി മാറാനും അധികൃതര്‍ നിര്‍ദേശിച്ചു. 

ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നും സുരക്ഷാ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ എത്രയും പെട്ടെന്ന് തയാറെടുപ്പുകള്‍ നടത്തേണ്ടതാണെന്നും അധികൃതര്‍ അറിയിച്ചു. 

ബീസി വെള്ളപ്പൊക്ക ഭീഷണി നേരിടുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് ഫ്രേസര്‍ വാലി റീജിയണല്‍ ഡിസ്ട്രിക്റ്റ് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. പ്രവിശ്യയില്‍ റെക്കോര്‍ഡ് മഞ്ഞുവീഴ്ചയും ചില പ്രദേശങ്ങളില്‍ ലേറ്റ് മെല്‍റ്റിംഗിലിലുള്ള റെക്കോര്‍ഡ് വര്‍ധനവും വെള്ളപ്പൊക്ക സാധ്യതയ്ക്ക് ആക്കം കൂട്ടിയിട്ടുള്ളതായി അധികൃതര്‍ വ്യക്തമാക്കുന്നു. ഫ്രേസര്‍ നദിയിലെ ജലനിരപ്പ് നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും അധികൃതര്‍ പറഞ്ഞു. ജാഗ്രത പാലിക്കുന്നതിനൊപ്പം ജനങ്ങള്‍ അടിയന്തര അറിയിപ്പുകള്‍ ലഭിക്കുന്നതിനായി 'അലേര്‍ട്ടബിള്‍ ആപ്പില്‍' സൈന്‍ ഇന്‍ ചെയ്യണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചു.