പ്രവാസി മലയാളി ഫെഡറേഷൻ ഗ്ലോബൽ ജി സി സി കോൺഫറൻസും, ഗ്ലോബൽ ഫെസ്റ്റ്‌2022 ഉം വിജയകരമായി

By: 600084 On: May 26, 2022, 5:11 PM

പി പി ചെറിയാൻ, ഡാളസ്.

ഡാളസ്: പ്രവാസി മലയാളി ഫെഡറേഷൻ ഗ്ലോബൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജി സി സി കോൺഫറൻസും, ഗ്ലോബൽ ഫെസ്റ്റ്‌ 2022 ഉം ഖത്തറിലെ ഐഡിയൽ സ്കൂളിൽ വെച്ച് നടന്നു.പി എം എഫ്‌ ഗ്ലോബൽ പ്രസിഡണ്ട്  എം പി സലീമിന്റെ അധ്യക്ഷതയിൽ ഖത്തർ ഇന്ത്യൻ എംബസ്സി സെക്കൻന്റ് സെക്രെട്ടറി ശ്രീമതി. സോമ സുമൻ പി എം എഫ്‌ ജി സി സി കോൺഫെറൻസ് ഉൽഘടനം ചെയ്തു.

ഇവന്റ് ഡയറക്ടർ ആഷിക് മാഹി സ്വാഗത പ്രസംഗം നടത്തിയ പരിപാടിയിൽ ഖത്തറിലെ ക്രൊയേഷ്യൻ അംബാസിഡർ ശ്രീ. ഡ്രാഗോ ലോവറിക് മുഖ്യ അഥിതി ആയിരുന്നു, ഐ സി സി മുൻ പ്രസിഡ ണ്ട് ശ്രീമതി മിലൻ അരുൺ, 98.6 FM റേഡിയോ മാർക്കറ്റിംഗ് മാനേജർ ശ്രീ നൗഫൽ, മാജിക് ടൂർസ് മാനേജിങ് ഡയറക്ടർ ശ്രീ അജി കുര്യാക്കോസ്, പ്രവാസി ലീഗൽ സെൽ ഡയറക്ടർ ശ്രീ അബ്ദു റഊഫ് കൊണ്ടോട്ടി, എന്നിവർ ആശംസ പ്രസംഗംനടത്തി.

ശ്രീമതി ബിനി വിനോദിന്റെ നന്ദി പ്രകടനത്തിന് ശേഷം പി എം എഫ് നടത്തിയ വിവിധ ചാരിറ്റി പ്രവർത്തനങ്ങളെ കോർത്തിണക്കിയ ഷോർട് ഫിലിം പ്രദർശിപ്പിച്ചത് അദിഥികളിലും കാണികളിലും നല്ല മതിപ്പാണ് സംഘടനക്ക് ലഭിച്ചത്. ഇത്തരം പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ട് പോകുവാനും പറ്റുമെങ്കിൽ എല്ലാ സംഘടനകളും പാവപെട്ട 10 ലേബർ തൊഴിലാളികളെ വീതം ഇൻഷുർ ചെയ്യിക്കുവാൻ മുന്നോട്ട് വരണമെന്നും ഇന്ത്യൻ എംബസ്സിയുടെ എല്ലാ സഹകരണവും ലഭിക്കുമെന്നും ഇന്ത്യൻ എംബസി സെക്കൻന്റ് സെക്രെട്ടറി ശ്രീമതി സോനാ സുമൻ തന്റെ പ്രസംഗത്തിൽ ഓർമിപ്പിച്ചു.

തുടർന്ന്  ഗ്ലോബൽ ഫെസ്റ്റുമായി ബന്ധപ്പെട്ട നൃത്ത, സംഗീത, കലാ പരിപാടികൾ ഐഡിയൽ ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥികളുടെ വെൽക്കം ഡാൻസോട് കൂടി അരങ്ങേറി.

പ്രസ്തുത പരിപാടിയിൽ പി എം എഫ് ഗ്ലോബൽ യൂത്ത് ഫെസ്റ്റിവലിൽ മത്സരിച്ച വിദ്യാർത്ഥികൾക്കുള്ള അവാർഡ് ദാനവും, കോവിഡ്, ഫ്ലൈറ്റ് ചാർട്, ഉക്രൈൻ വിദ്യാർത്ഥികളെ ഒഴിപ്പിക്കാൻ സഹായിച്ച വോളന്റിയസിനെയും, ക്രൊയേഷ്യൻ അംബാസിഡർ ശ്രീ ഡ്രാഗോ ലോവറിക്, ഇന്ത്യൻ എംബസി സെക്കന്റ് സെക്രട്ടറി ശ്രീമതി സോനാസുമൻ, ഗ്ലോബൽ പ്രസിഡണ്ട് , ഇവന്റ് ഡയറക്ടർ എന്നിവർ അവാർഡുകൾ വിതരണം നടത്തി .

എലൊകുഷനിൽ ഖത്തറിലെ എം ഇ എസ്‌ ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥി ശബ റബ്ബിൻ ഒന്നാംസ്ഥാനവും, ഡൽഹിയിലെ സെന്റ് സേവ്യർ സ്കൂൾ വിദ്യാർത്ഥി മാർഷ്യ മരിയടോംസ് 2 ആം സ്ഥാനവും, ഖത്തറിലെ ഐഡിയൽ സ്കൂൾ, എം ഇ എസ്‌ സ്കൂൾ വിദ്യാർഥികൾ ഫാത്തിമ ഷിഫയും, ഡോണ ബെന്നിയും 3 ആം സ്ഥാനങ്ങൾക്ക് അർഹരായി.

പ്രബന്ധ മത്സരസത്തിന് സൗദി അറബിയയിലെ ഇന്റർനാഷണൽ ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥി ഡാൻ മാത്യു മനോജ് ഒന്നാം സ്ഥാനവും, ഖത്തറിലെ ഐഡിയൽ ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥികളായ നിഖില സാറ തോമസ്, നാസ്‌മിൻ അൻവർ 2 ഉം 3 സ്ഥാനങ്ങൾക് അർഹരായി.

തുടർന്ന് പങ്കെടുത്ത എല്ലാ വിദ്യാർത്ഥികൾക്കും സെർട്ടിഫിക്കറ്റുകൾ വിതരണം നടത്തി. അതോടൊപ്പം ഖത്തറിലെ കേരള വിമൻസ് ഇനിഷിയേറ്റീവ് ഖത്തർ അവതരിപ്പിച്ച നൃത്ത നൃത്യങ്ങളും പ്ലേബാക്ക് സിംഗർ അജ്മൽ മുഹമ്മദ്, ശിവപ്രിയ സുരേഷ്, റീലോവ് രാമചന്ദ്രൻ എന്നിവരുടെ ഗാനമേളയും ഉണ്ടായിരുന്നു.  

ചടങ്ങിൽ ക്വിക് പ്രസിഡണ്ട് ശ്രീമതി സറീന അഹദ്, 98.6 റേഡിയോ മലയാളം മാനേജർ ശ്രീ നൗഫൽ, മാജിക്ടൂർസ് ഡയറക്ടർ ശ്രീ അജി കുരിയാക്കോസ്‌, പിന്നണി ഗായകൻ ശ്രീ അജ്മൽ മുഹമ്മദ്, ഗായിക ശിവപ്രിയസുരേഷ്, ഗായകൻ റിലോവ്, ആഷിക് മാഹി, സീഷൻ സലീം, എന്നിവരെ ആദരിച്ചു. പരിപാടിയുമായി പല വിധത്തിലും സഹകരിച്ച ഫാമിലി ഫൂഡ് സെന്റർ, 98.6 റേഡിയോ,മലയാളം, സായ്‌തൂൺ, ദാന  എക്സ്പ്രസ്സ്, അൽസുവയെദ്‌ ഗ്രൂപ്പ്, മജ്ലിസ് ഗ്രൂപ്പ്, ക്വിക് സംഘടന, ഹാറൂൺ പാലങ്ങാട് , സകീർ സരിഗ, എന്നിവർക്കെല്ലാം ഗ്ലോബൽ കമ്മിറ്റിയുടെ പേരിൽ ഗ്ലോബൽ പ്രസിഡണ്ട്, ഇവന്റ് ഡയറക്ടർ എന്നിവർ നന്ദി രേഖപ്പെടുത്തി.

പി പി ചെറിയാൻ ഗ്ലോബൽ മീഡിയ കോർഡിനേറ്റർ