കേരള വനിതാ കമ്മിഷന്‍ അധ്യക്ഷയായി പി സതീദേവി ചുമതലയേറ്റു 

By: 600002 On: May 26, 2022, 12:42 PM

കേരള വനിത കമ്മീഷന്റെ അധ്യക്ഷയായി പി. സതീദേവി ചുമതലയേറ്റു. എം.സി ജോസഫൈന്റെ രാജിയെത്തുടര്‍ന്ന് ഇടക്കാല അധ്യക്ഷയായി കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ പ്രവര്‍ത്തിക്കുകയായിരുന്നു. 

ഈ കമ്മീഷന്റെ അഞ്ച് വര്‍ഷ കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് പുതിയ അധ്യക്ഷയായി സതീദേവിയെ തീരുമാനിച്ച് വിജ്ഞാപനമിറങ്ങിയിരുന്നു. കാലാവധി പൂര്‍ത്തിയായ കമ്മീഷന്‍ അംഗം എം എസ് താരയ്ക്ക് യാത്രയയ്പ്പ് നല്‍കി. ഇതോടെ അഞ്ചംഗ കമ്മീഷനില്‍ ഒരൊഴിവായി. ഇതിലേക്ക് വൈകാതെ നിയമനം നടത്തും.