ഏകദേശം 545,000 വസ്തു നികുതി ബില്ലുകള്‍(property tax bills) കാല്‍ഗരിയിലെ എല്ലാ പ്രോപ്പര്‍ട്ടി ഉടമകള്‍ക്കും അയച്ചതായി സിറ്റി ഓഫ് കാല്‍ഗരി. അടുത്ത ആഴ്ച അവസാനത്തോടെ ബില്ലുകള്‍ ഉടമകള്‍ക്ക് ലഭിക്കും. ജൂണ്‍ ആദ്യവാരം ബില്ല് ലഭിക്കാത്തവര്‍ 311 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്ന് അധികൃതര്‍ അറിയിച്ചു.
പ്രോപ്പര്‍ട്ടി ടാക്സ് അടയ്ക്കേണ്ട അവസാന തീയതി ജൂണ്‍ 30 ആണ്. ഏഴ് ശതമാനം ആണ് ലേറ്റ് പേയ്മെന്റ് ഫീസ്. അതേസമയം, നഗരത്തിലെ ടാക്സ് ഇന്‍സ്റ്റാള്‍മെന്റ് പേയ്മെന്റ് പ്ലാന്‍(TIPP) വഴി പ്രതിമാസം നികുതി അടയ്ക്കുന്ന 285,000 പ്രോപ്പര്‍ട്ടി ഉടമകള്‍ക്ക് സമയപരിധി ബാധകമല്ലെന്ന് അധികൃതര്‍ അറിയിച്ചു.
പ്രോപ്പര്‍ട്ടി ടാക്സിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് സിറ്റി ഓഫ് കാല്‍ഗരിയുടെ വെബ്സൈറ്റ് https://www.calgary.ca/ca/city-manager/our-finances/taxes/tax-breakdown.html?redirect=/taxbreakdown സന്ദര്‍ശിക്കുക.