ഇന്ത്യയില്‍ വാഹന ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധിപ്പിച്ചു 

By: 600002 On: May 26, 2022, 11:53 AM

രാജ്യത്ത് വാഹന ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധിപ്പിച്ച് വിജ്ഞാപനം ഇറക്കി. ജൂണ്‍ ഒന്നു മുതല്‍ പുതിയ നിരക്ക് പ്രബല്യത്തില്‍ വരും. കാറുകള്‍ക്ക് 1000 സിസി 2094 രൂപയും, 1000 സിസിക്കും 1500 സിസിക്കും ഇടയില്‍- 3416 രൂപയും, 1500 സിസിക്ക് മുകളില്‍ -7897 രൂപയുമായി പ്രീമിയം ഉയരും.

ഇരുചക്രവാഹനങ്ങള്‍ക്ക് 75 സിസി വരെ 538 രൂപയും 75 സിസിക്കും 150 സിസിക്കും ഇടയില്‍  714 രൂപയും 150 സിസിക്കും 350 സിസിക്കും ഇടയില്‍  1366 രൂപയും 350 സിസിക്ക് മുകളില്‍ 2804 രൂപയുമായി വര്‍ധിക്കും.

വിദ്യാഭ്യാസസ്ഥാപനങ്ങളുടെ ബസുകള്‍ക്ക് 15  ശതമാനം ഡിസ്‌കൗണ്ട്, വിന്റേജ് കാറുകള്‍ക്ക് 50 ശതമാനം, ഇലക്ട്രിക് വാഹനങ്ങള്‍ക്ക് 15 ശതമാനവും ഹൈബ്രിഡ് ഇലക്ട്രിക് വാഹനങ്ങള്‍ക്ക് 7.5 ശതമാനം ഡിസ്‌കൗണ്ടും പുതിയ പ്രീമിയത്തിന്റെ ഭാഗമായി പ്രഖ്യാപിച്ചിട്ടുണ്ട്.