ഇന്ത്യയിലെ പ്രമുഖ ഐടി കമ്പനിയായ ഇന്‍ഫോസിസ് സിഇഒ സലില്‍ പരേഖിന്റെ പ്രതിവര്‍ഷ ശമ്പളം 79.75 കോടി രൂപയായി ഉയര്‍ന്നു. ശമ്പളത്തില്‍ 88 ശതമാനം വര്‍ധനവാണ് ഉണ്ടായത്.
സമീപ വര്‍ഷങ്ങളിലെ വളര്‍ച്ച കണക്കിലെടുത്താണ് ഭീമമായ ശമ്പളവര്‍ധന പ്രഖ്യാപിച്ചത്. ഇതോടെ രാജ്യത്ത് ഏറ്റവും ഉയര്‍ന്ന ശമ്പളം വാങ്ങുന്ന എക്‌സിക്യുട്ടീവുകളില്‍ ഒരാളായി സലില്‍. 2022 ജൂലായ് ഒന്ന് മുതല്‍ 2027 മാര്‍ച്ച് 31 വരെ അഞ്ച് വര്‍ഷത്തേക്കുകൂടി അദ്ദേഹത്തെ എംഡിയായും സിഇഒ ആയും വീണ്ടും നിയമിച്ചിട്ടുണ്ട്. നിയമനം നീട്ടിനല്‍കി ദിവസങ്ങള്‍ക്കുള്ളിലാണ് ശമ്പള വര്‍ധന പ്രഖ്യാപിച്ചത്.