ജോര്‍ജിയ ഗവര്‍ണ്ണര്‍ തിരഞ്ഞെടുപ്പ്-ട്രമ്പിന്റെ സ്ഥാനാര്‍ത്ഥിക്ക് പരാജയം

By: 600084 On: May 25, 2022, 4:14 PM

പി പി ചെറിയാൻ, ഡാളസ്.

ജോര്‍ജിയ: ജോര്‍ജിയ സംസ്ഥാനത്ത് മെയ് 24ന് നടന്ന പ്രൈമറി തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥികളായി ഗവര്‍ണ്ണര്‍ സ്ഥാനത്തേക്ക് മത്സരിച്ച നിലവിലുള്ള ഗവര്‍ണ്ണര്‍ ബ്രയാന്‍ കെംപ് ട്രമ്പ് പിന്തുണ നല്‍കിയ മുന്‍ സെനറ്റര്‍ ഡേവിഡ് പെര്‍ഡ്യൂവിനെ വലിയ മാര്‍ജിന് പരാജയപ്പെടുത്തി.

മുന്‍ വൈസ് പ്രസിഡന്റ് പിന്തുണച്ചത് കെംപിനെ പരാജയപ്പെടുത്തുക എന്ന ലക്ഷ്യത്തോടു കൂടിയാണ് മുന്‍ സെനറ്റര്‍ പെര്‍ഡ്യൂവിനെ ട്രമ്പ് എന്‍ഡോഴ്‌സ് ചെയ്ത് രംഗത്തിറക്കിയത്.

പ്രൈമറി തിരഞ്ഞെടുപ്പില്‍ ട്രമ്പ് പിന്തുണച്ച പ്രമുഖ സ്ഥാനാര്‍ത്ഥിക്ക് ഏറ്റ വന്‍ പ്രഹരമാണ് പെര്‍ഡ്യുവിന്റെ പരാജയം.

യു.എസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡമോക്രാറ്റിക്ക് പാര്‍ട്ടിയുടെ ഇംഗിതത്തിന് വഴങ്ങിയ റിപ്പബ്ലിക്കന്‍ ഗവര്‍ണ്ണറാണ് കെംപെന്ന് ട്രമ്പ് ആരോപിച്ചിരുന്നു. റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് നല്ല പിന്തുണയുള്ള സംസ്ഥാനമാണ് ജോര്‍ജിയ.

ഡമോക്രാറ്റിക് ഗവര്‍ണ്ണര്‍ സ്ഥാനാര്‍ത്ഥിയായി സ്‌റ്റേയ്‌സി അബ്രഹാം മത്സരിച്ചാലും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയായ നിലവിലുള്ള ഗവര്‍ണ്ണര്‍ കെംപിന് തന്നെയായിരിക്കും വിജയം. പെര്‍ഡ്യുവിന്റെ പരാജയം ട്രമ്പിന്റെ 2024 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥിത്വത്തിന് മങ്ങല്‍ ഏല്‍പിച്ചിട്ടുണ്ട്.