വാന്‍കുവറില്‍ വീട്ടുവാടക ഉയര്‍ന്ന നിലയില്‍ തന്നെ തുടരുന്നതായി റിപ്പോര്‍ട്ട് 

By: 600002 On: May 25, 2022, 2:21 PM

കാനഡയിലെ ഏറ്റവും ചെലവേറിയ നഗരം എന്ന വിശേഷണമുള്ള വാന്‍കുവറില്‍ വീട്ടുവാടകയിലെ വര്‍ധനവ് തുടര്‍ന്നുതന്നെ നില്‍ക്കുകയാണ്. വര്‍ഷാവര്‍ഷം ഏറ്റവും ഉയര്‍ന്ന നിരക്ക് വര്‍ധനയാണ് വാന്‍കുവറില്‍ റിപ്പോര്‍ട്ട് ചെയ്യുന്നതെന്ന് Rentals.ca. പറയുന്നു. 

റെന്റല്‍സ് കാനഡയുടെ റിപ്പോര്‍ട്ട് പ്രകാരം, ഏപ്രില്‍ മാസത്തില്‍ നഗരത്തിലെ ശരാശരി വാടക 2,925 ഡോളറായിരുന്നു. കഴിഞ്ഞ വര്‍ഷം ഇതേ മാസത്തെ അപേക്ഷിച്ച് 29.9 ശതമാനമാണ് വര്‍ധനവുണ്ടായത്. വണ്‍-ബെഡ്‌റൂം വീടുകളുടെ ശരാശരി വില 2,280 ഡോളറായി ഉയര്‍ന്നു, കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 13.9 ശതമാനം വര്‍ധന. ടു-ബെഡ്‌റൂം വീടുകളുടെ വില 3,122 ഡോളറായിരുന്നു. 16.6 ശതമാനം വാര്‍ഷിക വര്‍ധനവാണ് ഉണ്ടായത്.