സംസ്ഥാനത്ത് ജൂണ്‍ ഒന്നിന് സ്‌കൂള്‍ തുറക്കും

By: 600002 On: May 25, 2022, 1:51 PM


സംസ്ഥാനത്ത് ജൂണ്‍ ഒന്നിന് സ്‌കൂളുകള്‍ തുറക്കുമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. പുതിയ അധ്യയന വര്‍ഷത്തില്‍ കുട്ടികളുടെ അക്കാദമിക്ക് നിലവാരം ഉയര്‍ത്തുക, ഭിന്ന ശേഷി സൗഹൃദമാക്കുക എന്നതിനാണ് ഊന്നല്‍ നല്‍കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 

സജീവ അധ്യയന വര്‍ഷത്തിലേക്കാണ് കടക്കുന്നത്, മെയ് 27 നകം സ്‌കൂളുകളുടെ അറ്റകുറ്റപണികള്‍ പൂര്‍ത്തിയാക്കുമെന്നും മന്ത്രി വ്യക്തമാക്കി. സ്‌കൂളുകള്‍ തുറക്കുന്നതിന് മുമ്പായി വിദ്യാഭ്യാസ ജില്ല ഉപജില്ലാ തലങ്ങളില്‍ യോഗങ്ങള്‍ വിളിച്ച് മുന്നൊരുക്കം വിലയിരുത്തും.