ലോകത്തിലെ ഏറ്റവും വേഗതയേറിയ ബിസിനസ് ജെറ്റ് അവതരിപ്പിച്ചതായി ബൊംബാര്‍ഡിയര്‍ 

By: 600002 On: May 25, 2022, 1:19 PM

ലോകത്തിലെ ഏറ്റവും വേഗതയേറിയ ബിസിനസ് ജെറ്റ് അവതരിപ്പിച്ചതായി അവകാശപ്പെട്ട് കനേഡിയന്‍ എയ്‌റോസ്‌പേസ് കമ്പനിയായ ബൊംബാര്‍ഡിയര്‍. ഗ്ലോബല്‍ 8000 എന്ന് പേരിട്ടിരിക്കുന്ന വിമാനത്തില്‍ 19 യാത്രക്കാര്‍ക്കിരിക്കാനുള്ള സീറ്റിംഗ് കപ്പാസിറ്റിയാണുള്ളത്. 8,000 നോട്ടിക്കല്‍ മൈല്‍(14,800 കിലോമീറ്റര്‍) റേഞ്ചും, മാക് 0.94( മണിക്കൂറില്‍ 721 മൈല്‍) ഉയര്‍ന്ന വേഗതയും ഗ്ലോബല്‍ 8000 ശ്രേണിക്കുണ്ടെന്നാണ് കമ്പനി വ്യക്തമാക്കുന്നത്. 

നാസയുടെ F/A-18 ചേസ് വിമാനത്തോടപ്പമുള്ള ഈ വിമാനം സൂപ്പര്‍സോണിക്കിന് സമാനമായി സസ്‌റ്റെയ്‌നബിള്‍ ഏവിയേഷന്‍ ഫ്യുവല്‍(എസ്എഎഫ്) ഉപയോഗിച്ചാണ് പറക്കുന്നത്. അള്‍ട്രാ ലക്ഷ്വറി എന്ന പേരില്‍ അവതരിപ്പിച്ച വിമാനത്തിന്റെ വില 78 ദശലക്ഷം ഡോളറാണ്. 2025 മുതല്‍ ഗ്ലോബല്‍ 8000  സര്‍വീസ് ആരംഭിക്കുമെന്നാണ് കമ്പനി സൂചിപ്പിക്കുന്നത്.