നായയുടെ ആക്രമണത്തെ തുടര്‍ന്നുണ്ടായ ഞെട്ടലിലാണ് ആല്‍ബര്‍ട്ടയിലെ ക്ലാരഷോമില്‍ നിന്നുള്ള പതിനൊന്നുകാരിയായ ഇസബെല്ല ചിയാസണ്‍. കഴിഞ്ഞ വ്യാഴാഴ്ചയാണ് ഇസ്സബെല്ലയെ അവളുടെ പിയാനോ ടീച്ചറുടെ വളര്‍ത്തുനായ ബെന്റ്‌ലി ആക്രമിച്ചത്. ഓമനിക്കുന്നതിനിടെ അക്രമകാരിയായ നായ ഇസബെല്ലയുടെ ചുണ്ടുകള്‍ കടിച്ചുപറിച്ചു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ച ഇസബെല്ലയുടെ ചുണ്ടുകളില്‍ പതിനാറ് തുന്നലുകളാണ് വേണ്ടിവന്നത്.
ഇത് പേടിപ്പെടുത്തുന്നതും ആശങ്കപ്പെടുത്തുന്നതുമാണെന്ന് ഇസബെല്ലയുടെ അമ്മ ക്രിസ്റ്റിന്‍ ബട്ട്‌ലര്‍ പറയുന്നു. ഇസബെല്ലയെ ആക്രമിച്ച നായയെ പിന്നീട് ദയാവധം ചെയ്തതായി അതിന്റെ ഉടമ അറിയിച്ചു. എങ്കിലും അക്രമകാരികളായ വളര്‍ത്തുനായകള്‍ കൈവശമുള്ള ഉടമകള്‍ക്കുള്ള താക്കീതാണിതെന്ന് ഇസബ്ബെല്ലയും അമ്മയും പറയുന്നു.
ബെന്റ്‌ലി ഇതാദ്യമായല്ല കുട്ടികളെ അക്രമിക്കുന്നതെന്ന് ബട്ട്‌ലര്‍ പറഞ്ഞു. മറ്റ് മൂന്ന് കുട്ടികളുടെ രക്ഷിതാക്കളും ഇതേ പരാതിയുമായി മുന്നോട്ട് വന്നിരുന്നു. ഇങ്ങനെ ആക്രമകരിയായ നായയെ തുടര്‍ന്നും കൈവശം വെച്ച ഉടമയുടെ നടപടിയെ ശക്തമായി എതിര്‍ക്കുന്നതായും മറ്റൊരു കുട്ടികള്‍ക്കും ഇതുപോലൊരു അനുഭവം ഉണ്ടാകരുതെന്നും ബട്ട്‌ലര്‍ കൂട്ടിച്ചേര്‍ത്തു.
ക്ലാരെഷോം നഗരത്തില്‍ ആക്രമണകാരികളായ നായ്ക്കളെ കൈവശം വെയ്ക്കുന്നതിനായി ബൈലോ നിലവിലുണ്ട്. ആളുകളെ ആക്രമിക്കുന്ന നായകളുടെ ഉടമസ്ഥന്‍, നായയെ ഉടന്‍ ആനിമല്‍ കണ്‍ട്രോള്‍ ഓഫീസര്‍ക്ക് കൈമാറുകയോ അന്വേഷണ സമയത്തോ പ്രൊവിന്‍ഷ്യല്‍ കോടതി വിചാരണ ഫലം വരുന്നത് വരെയോ നായയെ തടഞ്ഞുവെക്കുകയും ചെയ്യും. എന്നാല്‍ ഇസബെല്ലയെ ആക്രമിച്ച സംഭവത്തില്‍ നായയെ ഉടമസ്ഥന്‍ അന്വേഷണം ആരംഭിക്കുന്നതിനു മുമ്പ് ദയാവധം നടത്തുകയായിരുന്നു.