വൈദ്യുതി മോഷണം: ഇന്നിസ്‌ഫെയിലില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു 

By: 600002 On: May 25, 2022, 10:30 AM

 

വെദ്യുതി മോഷ്ടിച്ചെന്ന കേസില്‍ ഇന്നിസ്‌ഫെയിലില്‍ ഒരാള്‍ക്കെതിരെ പോലീസ് കേസെടുത്തു. ഇന്നിസ്‌ഫെയിലില്‍ താമസിക്കുന്ന ജെസ്സി ബര്‍ഗോയ്‌നെ(33)യാണ് പോലീസ് അറസ്റ്റ് ചെയ്തത്. വൈദ്യുതി മോഷണം, 5,000 ഡോളറില്‍ താഴെയുള്ള മോഷ്ടിച്ച വസ്തു കൈവശം വെക്കല്‍ എന്നീ കുറ്റങ്ങള്‍ക്ക് ബര്‍ഗോയ്‌നെതിരെ കുറ്റം ചുമത്തി. 

ഇന്നിസ്‌ഫെയിലില്‍ വൈദ്യുതി മോഷണം നടക്കുന്നതായി ഫോര്‍ട്ടിസില്‍ നിന്നും പരാതി ലഭിച്ചതിനെ തുടര്‍ന്ന് സെര്‍ച്ച് വാറണ്ട് പോലീസ് പുറപ്പെടുവിച്ചിരുന്നു. ഇതിനുപിന്നാലെ മൂന്ന് പേരെ അറസ്റ്റ് ചെയ്യുകയും, വൈദ്യുതി മോഷ്ടിക്കാൻ ഉപയോഗിച്ച വസ്തുക്കൾ  പോലീസ് കണ്ടെത്തുകയും ചെയ്തു. കസ്റ്റഡിയിലെടുത്ത ബര്‍ഗോയ്‌നെ പിന്നീട് വിട്ടയച്ചു. ഇയാള്‍ ജൂണ്‍ 29ന് റെഡ് ഡീര്‍ പ്രൊവിന്‍ഷ്യല്‍ കോടതിയില്‍ ഹാജരാകും. വെദ്യുതി നിരക്കുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ പ്രദേശത്ത് വൈദ്യുതി മോഷണം ഏറി വരുന്നതായി പോലീസ് വ്യക്തമാക്കി.