ബോയിങിന്റെ സിഎസ്ടി-100 സ്റ്റാര്‍ലൈനര്‍ പേടകം വെള്ളിയാഴ്ച ഭൂമിയിലെത്തും. വ്യാഴാഴ്ച അര്‍ധരാത്രിയോടെ ബഹിരാകാശ നിലയത്തില്‍ നിന്ന് ഭൂമിയിലേക്ക് പുറപ്പെടുന്ന പേടകം വെള്ളിയാഴ്ച ഭൂമിയിലെത്തും. മടക്കത്തിന്റെ തത്സമയ ദൃശ്യങ്ങള്‍ നാസ ടെലിവിഷനിലൂടെ സംപ്രേഷണം ചെയ്യും. പേടകം നിലയത്തില്‍ നിന്ന് വേര്പെടുന്നതിനു മുമ്പ് ബഹിരാകാശ നിലയത്തിലെ സഞ്ചാരികള്‍ നാസയുടെ നേതൃത്വവുമായി സംവദിക്കുകയും പേടകത്തിന് യാത്രയയപ്പ് നല്‍കുകയും ചെയ്യും.
ന്യൂ മെക്സിക്കോയിലെ യുഎസ് ആര്‍മിയുടെ വൈറ്റ് സാന്റ്സ് മിസൈല്‍ റേഞ്ചിലെ വൈറ്റ് സാന്റ്സ് സ്പേസ് ഹാര്‍ബറില്‍ പേടകം ഇറക്കാനാണ് പദ്ധതി.