എഡ്മന്റണിൽ മരത്തിനു മുകളില്‍ കുടുങ്ങിയ വളര്‍ത്തുപാമ്പിനെ രക്ഷപ്പെടുത്തി  

By: 600002 On: May 25, 2022, 8:13 AM

അപൂര്‍വ്വമായൊരു രക്ഷാപ്രവര്‍ത്തനമാണ് എഡ്മന്റണിലെ അഗ്നിരക്ഷാ സേന( Fire Rescue Services) കഴിഞ്ഞ ദിവസം നടത്തിയത്. എഡ്മന്റണിലെ 38 അവന്യു ഏരിയയില്‍ മരത്തില്‍ കുടുങ്ങിയ ആറടി നീളമുള്ള വളര്‍ത്തുപാമ്പായ വിസ്‌കിയെ രക്ഷാപ്രവര്‍ത്തകരെത്തി രക്ഷിച്ചു.  

15  അടിയോളം മരത്തിനു മുകളിലേക്ക് കയറിപ്പോയ പാമ്പ് താഴേക്കിറങ്ങിവരാന്‍ കഴിയാതെ മരച്ചില്ലകളില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു. വിവരമറിഞ്ഞതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ എഡ്മന്റണ്‍ ഫയര്‍ സ്റ്റേഷന്‍ 26 ലെ ജീവനക്കാര്‍ വിജയകരമായി പാമ്പിനെ താഴേക്കിറക്കി ഉടമസ്ഥനെ ഏൽപ്പിച്ചു.