രാജ്യത്ത് പഞ്ചസാര കയറ്റുമതിക്ക് ജൂണ്‍ ഒന്ന് മുതല്‍ ഒക്ടോബര്‍ 31 വരെ നിയന്ത്രണം. വിദേശത്ത് നിന്ന് പഞ്ചസാര വാങ്ങാന്‍ വ്യാപാരികള്‍ അനുമതി തേടണമെന്നാണ് നിര്‍ദേശം. ആഭ്യന്തര വിലക്കയറ്റം തടയുന്നതിനാണ് നടപടിയെന്നാണ് വിശദീകരണം.
അസംസ്കൃതമോ ശുദ്ധീകരിച്ചതോ ആയ എല്ലാത്തരം പഞ്ചസാര കയറ്റുമതിക്കും ഈ വിലക്ക് ബാധകമാണ്. വിദേശ വാണിജ്യ ഡയറക്ടറേറ്റ് ജനറലാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. വിലക്കയറ്റം നിയന്ത്രിക്കാന്‍ വിപണിയില്‍ സര്‍ക്കാര്‍ നേരിട്ട് ഇടപെടണമെന്ന വിലയിരുത്തലിനെത്തുടര്‍ന്നാണ് നടപടി.
ലോകത്തിലെ ഏറ്റവും വലിയ പഞ്ചസാര ഉല്പാദകരാണ് ഇന്ത്യ. ഏറ്റവും കൂടുതല്‍ കയറ്റുമതി നടക്കുന്നത് ഈ സീസണിലാണ്. ആറ് വര്‍ഷത്തിനിടെ ആദ്യമായാണ് ഇന്ത്യ പഞ്ചസാര കയറ്റുമതിക്ക് വിലക്കേര്‍പ്പെടുത്തുന്നത്.