വാന്‍കുവറിലെ ഗ്യാസ് സ്റ്റേഷനുകളില്‍ 2025 ഓടെ ഇവി ചാര്‍ജറുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യണമെന്ന് നിര്‍ദ്ദേശം 

By: 600002 On: May 24, 2022, 2:45 PM

വാന്‍കുവറില്‍ 60 സ്‌പോട്ടുകളോ അതില്‍ കൂടുതലോ ഉള്ള ഗ്യാസ് സ്‌റ്റേഷനുകൾക്കും വാണിജ്യ പാര്‍ക്കിംഗ് ലോട്ടുകളും 10,000 ഡോളര്‍ വാര്‍ഷിക ലൈസന്‍സ് ഫീസ് ഒഴിവാക്കാന്‍ താല്‍പ്പര്യപ്പെടുന്നുവെങ്കില്‍ 2025 ഓടെ ഇവി ചാര്‍ജറുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ നിര്‍ദ്ദേശം. ഇത് സംബന്ധിച്ച് ഏപ്രില്‍ ആദ്യം അവതരിപ്പിച്ച റിപ്പോര്‍ട്ട് വ്യാഴാഴ്ച വാന്‍കുവര്‍ സിറ്റി കൗണ്‍സില്‍ അംഗീകരിച്ചു. 

നിലവില്‍ ഗ്യാസ് സറ്റേഷനുകളും വാണിജ്യ പാര്‍ക്കിംഗ് ലോട്ടുകളും ലൈസന്‍സിംഗിനായി 243 ഡോളറാണ് ഫീസ് നല്‍കുന്നത്. പുതിയ നിര്‍ദ്ദേശ പ്രകാരം 2025 ഓടെ ഇവി ചാര്‍ജിംഗ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍സ്റ്റാള്‍ ചെയ്താല്‍ നിലവിലെ ഫീസ് നിലനില്‍ക്കും. ഇല്ലെങ്കില്‍ ഫീസ് പ്രതിവര്‍ഷം 10,000 ഡോളറായി ഉയരും. 

തെക്കുകിഴക്കന്‍ വാന്‍കുവര്‍ മേഖലകളില്‍ അധികം ലഭ്യമല്ലാത്ത സ്ഥലങ്ങളില്‍ ചാര്‍ജറുകള്‍ ജനങ്ങള്‍ക്ക് കൂടുതല്‍ ആക്‌സസ് ചെയ്യാന്‍ കഴിയുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ നയം രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.