ഇന്ത്യയില്‍ വിലക്കയറ്റം കുറയ്ക്കാന്‍ കൂടുതല്‍ നടപടികള്‍ കേന്ദ്രത്തിന്റെ പരിഗണനയില്‍

By: 600002 On: May 24, 2022, 2:28 PM

രാജ്യത്ത് വിലക്കയറ്റം നിയന്ത്രിക്കാന്‍ കൂടുതല്‍ നടപടികള്‍ കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയിലെന്ന് റിപ്പോര്‍ട്ട്. കൂടുതല്‍ ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി തീരുവ കേന്ദ്രം കുറയ്ക്കും. വാണിജ്യ മന്ത്രാലയത്തോട് പ്രധാനമന്ത്രിയുടെ ഓഫീസ് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. 

നേരത്തെ കേന്ദ്രം പെട്രോള്‍, ഡീസല്‍ വില കുറച്ചിരുന്നു. കേന്ദ്രം എക്‌സസൈസ് തീരുവ കുറച്ചതോടെയാണ് ഇന്ധനവില കുറഞ്ഞത്. പെട്രോള്‍ വിലയിലുള്ള എക്‌സൈസ് തീരുവ ലിറ്ററിന് എട്ട് രൂപയും ഡീസല്‍ ലിറ്ററിന് ആറ് രൂപയുമാണ് കുറച്ചത്. ഇതോടെ വിപണിയില്‍ പെട്രോള്‍ വില ലിറ്ററിന് 9.50 രൂപയും ഡീസല്‍ വില ഏഴ് രൂപയും കുറഞ്ഞു.