സറെയിലും ലാംഗ്ലിയിലും ഡിറ്റാച്ച്ഡ് വീടുകളുടെ വിലയില്‍ വന്‍ ഇടിവ് 

By: 600002 On: May 24, 2022, 2:02 PM

 

മെട്രോ വാന്‍കുവറിലെ വീടുകളുടെ വിലയില്‍ വര്‍ധനവ് തുടരുമ്പോള്‍ ഈ മേഖലയില്‍ അതിവേഗം വളരുന്ന രണ്ട് വിപണികളായ സറെയിലും ലാംഗ്ലിയിലും സിംഗിള്‍ ഫാമിലി ഡിറ്റാച്ച്ഡ് ഹോമുകളുടെ വിലയില്‍ ഗണ്യമായ ഇടിവുണ്ടായതായി ഇന്‍ഡസ്ട്രി ഗ്രൂപ്പായ ഹൗസ് സിഗ്മ. 

എഐ ഉപയോഗിച്ച് 2022 ഫെബ്രുവരി,മെയ് മാസങ്ങളിലെ വിലകളെ ഹൗസ് സിഗ്മ താരതമ്യം ചെയ്യുന്നു. ഇതില്‍ സറേയില്‍ വീടുകളുടെ വില 16.3 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്(ശരാശരി വില 1.9 മില്യണ്‍ ഡോളറില്‍ നിന്ന് 1.59 മില്യണ്‍ ഡോളറായി). ലാംഗ്ലിയില്‍ വീടുകളുടെ വില 1.75 മില്യണ്‍ ഡോളറില്‍ നിന്നും 1.5 മില്യണ്‍ ഡോളറായി കുറഞ്ഞു( 14.3 ശതമാനത്തിന്റെ കുറവ്). 

ഫ്രേസര്‍വാലി റിയല്‍ എസ്റ്റേറ്റ് ബോര്‍ഡിന്റെ അഭിപ്രായത്തില്‍ 2022 ഏപ്രിലില്‍ ഈ മേഖലയിലെ ആദ്യ വില്‍പ്പന 10 വര്‍ഷത്തെ ശരാശരിയേക്കാള്‍ കുറഞ്ഞു.