സാൽമൊണെല്ല ബാക്ടീരിയ ബാധയ്ക്ക് സാധ്യതയുള്ളതിനാൽ ചില ജിഫ് പീനട്ട് ബട്ടർ ഉൽപ്പന്നങ്ങൾക്ക് റീകോൾ നോട്ടീസ് നൽകി ഹെൽത്ത് കാനഡ. ക്രീം, ലൈറ്റ്, ക്രഞ്ചി പീനട്ട് ബട്ടർ ഉൽപന്നങ്ങൾ ഉൾപ്പെടെ കാനഡയിൽ വിൽക്കുന്ന നിരവധി പീനട്ട് ബട്ടർ ഉൽപ്പന്നങ്ങൾ ജിഫ് പീനട്ട് ബട്ടറിന്റെ നിർമ്മാതാക്കളായ ജെ.എം. സ്മുക്കർ കമ്പനി തിരിച്ചുവിളിച്ചു. 1274425 മുതൽ 2140425 വരെയുള്ള ലോട്ട് കോഡുകളുള്ള ജാറുകൾക്കാണ് ഹെൽത്ത് കാനഡ റീ കോൾ നോട്ടീസ് നൽകിയിട്ടുള്ളത്.
ജിഫ് പീനട്ട് ബട്ടറുമായി ബന്ധപ്പെട്ട് യു.എസ്സിൽ 12 സംസ്ഥാനങ്ങളിലായി 14 പേരിൽ സാൽമൊണല്ല ബാധ കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി.
പനി, തലവേദന, ഛർദ്ദി, ഓക്കാനം, വയറുവേദന, വയറിളക്കം തുടങ്ങിയവയെല്ലാമാണ് സാൽമൊണല്ല ബാക്ടീരിയ ബാധയുടെ രോഗ ലക്ഷണങ്ങൾ. റീ കോളിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ https://recalls-rappels.canada.ca/en/alert-recall/certain-jif-brand-peanut-butters-recalled-due-salmonella എന്ന ലിങ്കിൽ ലഭ്യമാണ്.