ഒന്റാരിയോയിലും ക്യൂബെക്കിലും ശനിയാഴ്ചയുണ്ടായ കൊടുങ്കാറ്റിൽ മരിച്ചവരുടെ എണ്ണം 10 ആയി

By: 600007 On: May 23, 2022, 8:49 PM

ശനിയാഴ്ച ഒന്റാരിയോയിലും ക്യൂബെക്കിലും വീശിയടിച്ച ശക്തമായ കൊടുങ്കാറ്റിൽ മരിച്ചവരുടെ എണ്ണം 10 ആയി. ഒന്റാരിയോയിൽ ഒമ്പത് പേരും ക്യൂബെക്കിൽ ഒരാളും ആണ് മരിച്ചിട്ടുള്ളതെന്നാണ് റിപ്പോർട്ടുകൾ.  ഭൂരിഭാഗം പേരും മരങ്ങൾ വീണുണ്ടായ അപകടത്തിലാണ് മരിച്ചത്. ചുരുങ്ങിയ സമയം കൊണ്ട് വീശിയടിച്ച കൊടുങ്കാറ്റ് വ്യപകമായ നാശനഷ്ടങ്ങളാണ് തെക്കൻ ഒന്റാരിയോയിലും ക്യൂബെക്കിലും വിതച്ചത്. 

ലക്ഷക്കണക്കിന് ആളുകൾക്ക് ഇപ്പോഴും വൈദ്യുതി ഇല്ലെന്നാണ് റിപ്പോർട്ടുകൾ. വ്യാപകമായി ഹൈഡ്രോ പോളുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുള്ളതിനാൽ, വൈദ്യുതി സേവനം പൂർണ്ണമായി പുനഃസ്ഥാപിക്കാൻ ദിവസങ്ങളെടുക്കുമെന്ന് അധികൃതർ അറിയിച്ചു.