കാര്‍ ഡീലര്‍ വെടിയേറ്റ് മരിച്ച സംഭവം- രണ്ടാമത്തെ പ്രതിയും അറസ്റ്റില്‍

By: 600084 On: May 23, 2022, 4:55 PM

പി പി ചെറിയാൻ, ഡാളസ്.

ആര്‍ലിംഗ്ടണ്‍(ടെക്‌സസ്) : ആര്‍ലിംഗ്ടണ്‍ കാര്‍ഡീലര്‍ ഷോപ് ഉടമ വെടിയേറ്റ് മരിച്ച സംഭവത്തില്‍ പ്രതിയെന്ന് സംശിക്കുന്ന രണ്ടാമത്തെയാളും പോലീസ് പിടിയിലായി.

തിങ്കളാഴ്ചയാണ് ഉടമക്ക് വെടിയേറ്റത്. ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിലായിരിക്കുന്ന ഇയാള്‍ മെയ് 19 വ്യാഴാഴ്ചയായിരുന്നു മരണത്തില്‍ കീഴടക്കിയത്. ഈ കേസ്സില്‍ ഒന്നാം പ്രതിയെന്ന് സംശയിക്കുന്ന ബ്രയാന്‍ എസ്‌പെയെ(31) ബുധനാഴ്ച അറസ്റ്റു ചെയ്തിരുന്നു. ഇയാളാണ് ഷോപ്പുടമയെ വെടിവെച്ചതെന്ന് കരുതുന്നു. കാറില്‍ ബ്രയാനെ രക്ഷപ്പെടാന്‍ സഹായിച്ചുവെന്ന കുറ്റത്തിനാണ് ബ്രയാന്റെ കാമുകിയായ ക്വയാന മാസ്സിയെ(24) പോലീസ് അറസ്റ്റു ചെയ്തിരിക്കുന്നത്.

ആര്‍ലിംഗ്ടണിലെ സിലേം ഓട്ടോസ് ഉടമയായിരുന്ന കൊല്ലപ്പെട്ട അഡല്‍ ലിന്‍സ്വായ്(52) ഈ ഷോപ്പില്‍ നിന്നും കാര്‍ ലോണായിരുന്നു. കാര്‍ തിരികെ ഏല്‍പിക്കുന്നതിന് വീഴ്ച വരുത്തിയതിനെ തുടര്‍ന്ന് കാര്‍ പിടിച്ചെടുക്കുന്നതിന് ഷോപ്പുടമ ഒരു ജീവനക്കാരനുമായി ബ്രയാനെ സമീപിച്ചത്. ബ്രയാന്‍ താമസിച്ചിരുന്നു അപ്പാര്‍ട്ട്‌മെന്റിന് മുമ്പില്‍ കാര്‍ കണ്ടെത്തി. സ്‌പെയര്‍ കീ ഉപയോഗിച്ച് സ്റ്റാര്‍ട്ടു ചെയ്ത് പുറത്തേക്ക് ജീവനക്കാരന്‍ കൊണ്ടു വന്നു. ഇതേ സമയം മറ്റൊരു കാറില്‍ ഇരിക്കുകയായിരുന്ന ഷോപ്പുടമക്കു നേരെ ബ്രയാന്‍ നിറയൊഴിക്കുകയായിരുന്നു. ഇയാളെ ഉടനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബ്രയാനെതിരെ കൊലകുറ്റത്തിന് കേസ്സെടുത്തിട്ടുണ്ട്. ഇയാളെ ആര്‍ലിംഗ്ടണ്‍ സിറ്റി ജയിലിലേക്ക് മാറ്റി.