ജോര്‍ജിയ ഗവര്‍ണ്ണര്‍ തിരഞ്ഞെടുപ്പ് ട്രമ്പിന്റെ പിന്തുണ പെര്‍ഡ്യുവിന്

By: 600084 On: May 23, 2022, 4:52 PM

പി പി ചെറിയാൻ, ഡാളസ്.

അറ്റ്‌ലാന്റ : ട്രമ്പിന്റെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് പരാജയം അട്ടിമറിക്കാന്‍ നടന്ന ശ്രമങ്ങള്‍ക്ക് ജോര്‍ജിയായിലെ റിപ്പബ്ലിക്കന്‍ ഗവര്‍ണ്ണറായ ബ്രയാന്‍ കെംപ് പിന്തുണ നല്‍കാതിരുന്നതിന് പ്രതികാരമായി കെംപിനെ പരാജയപ്പെടുത്തുന്നതിന് മുന്‍ സെനറ്റര്‍ ഡേവിഡ് പെര്‍ഡുവിനെ ഗവര്‍ണ്ണര്‍ തിരഞ്ഞെടുപ്പില്‍ പിന്തുണ നല്‍കുമെന്ന് ട്രമ്പ് പ്രഖ്യാപിച്ചു.

റിപ്പബ്ലിക്കന്‍ പ്രൈമറിയില്‍ നിലവിലുള്ള ഗവര്‍ണ്ണര്‍ ബ്രയാന്‍ കെംപിനെ പരാജയപ്പെടുത്താന്‍ പെര്‍ഡുവിന് കഴിഞ്ഞാല്‍ അതിന്റെ മുഴുവന്‍ ക്രെഡിറ്റും ട്രമ്പിന് മാത്രമായിരിക്കും. ബ്രയാന്‍ കെംപിനെ പിന്തുണക്കുന്നതിന് വലിയൊരു വിഭാഗം റിപ്പബ്ലിക്കന്‍ നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്.

2021ല്‍ പെര്‍ഡ്യുവിന്റെ യു.എസ്. സെനറ്റിലെ കാലാവധി കഴിഞ്ഞു വീണ്ടും തിരഞ്ഞെടുപ്പിനെ നേരിട്ടപ്പോള്‍ ഡെമോക്രാറ്റില്‍ പാര്‍ട്ടി സ്ഥാനാര്‍ഥി ജോണ്‍ ഓസോഫില്‍ നിന്നും പരാജയം ഏറ്റുവാങ്ങേണ്ടി വന്ന്ത് കെംപ് ഡമോക്രാറ്റിക് പാര്‍ട്ടിയുമായി നടത്തിയ ഗൂഢാലോചനയുടെ ഫലമായിട്ടാണെന്നാണ് ട്രമ്പ് അനുകൂലികള്‍ കരുതുന്നത്.

ട്രമ്പിന്റെ 2020 ലെ തിരഞ്ഞെടുപ്പ് പരാജയം അട്ടമിറിക്കുന്നതിന് പ്രവര്‍ത്തിച്ച ജോര്‍ജിയാ സംസ്ഥാനത്തിന്റെ ശ്രമങ്ങള്‍ക്ക് വാഷിംഗ്ടണിലെ ഡമോക്രാറ്റുകളുമായി സഹകരിച്ചു ഗവര്‍ണ്ണര്‍ കെംപ് തടയിടുകയായിരുന്നുവെന്നും ട്രമ്പ് കുറ്റപ്പെടുത്തിയിരുന്നു.

ജോര്‍ജിയാ ഗവര്‍ണ്ണര്‍ തിരഞ്ഞെടുപ്പ് ട്രമ്പ് സ്വാധീനത്തിന്റെ ഒരു അഗനി പരീക്ഷയും, അതോടൊപ്പം അടുത്ത പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ട്രമ്പ് സ്ഥാനാര്‍ത്ഥിയാകുമോ എന്നതിന്റെ സൂചനയും നല്‍കുന്നതായിരിക്കും.