മലയാളത്തില്‍ ജോജു ജോര്‍ജ് അഭിനയിച്ച 'ജോസഫ്' തെലുങ്ക് റീമേക്കിന് പ്രദര്‍ശന വിലക്കേര്‍പ്പെടുത്തി കോടതി. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് 'ശേഖര്‍' എന്ന് പേര് നല്‍കിയ ചിത്രം തീയറ്ററുകളില്‍ റിലീസ് ആയത്. മികച്ച അഭിപ്രായം നേടി പ്രദര്‍ശനം തുടരവെയാണ് ഇപ്പോള്‍ കോടതി ഉത്തരവ് വന്നിരിക്കുന്നത്. ഇനിയൊരുത്തരവുണ്ടാവുന്നതുവരെ ചിത്രം പ്രദര്‍ശിപ്പിക്കരുതെന്നാണ് ഹൈദരാബാദ് കോടതി അറിയിച്ചിരിക്കുന്നതെന്ന് നടന്‍ രാജശേഖര്‍ പറഞ്ഞു.
എല്ലാ പ്രദര്‍ശനങ്ങളും നിര്‍ത്തിയതിന് പിന്നാലെയാണ് ഇതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് പറഞ്ഞ് രാജശേഖര്‍ രംഗത്തെത്തിയത്. എനിക്കും എന്റെ കുടുംബത്തിനും എല്ലാമായിരുന്നു ഈ ചിത്രം. ഈ ചിത്രം പുറത്തിറക്കാന്‍ ഒരുപാട് കഷ്ടപ്പെട്ടു. നല്ല രീതിയില്‍ പോയിക്കൊണ്ടിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.