മദ്യം വാങ്ങാന്‍ ക്യൂ നില്‍ക്കേണ്ട; ഇടുക്കിയില്‍ വോക്ക് ഇന്‍ സംവിധാനം വരുന്നു 

By: 600002 On: May 23, 2022, 1:16 PM

ഇടുക്കി ജില്ലയിലെ ബവ്‌റിജസ് ഔട്ട്‌ലെറ്റുകളില്‍ ഇനി ക്യൂ നില്‍ക്കാതെ ഇഷ്ടമുള്ള മദ്യം തെരഞ്ഞെടുത്ത് ബില്ലടയ്ക്കാം. ബവ്‌റിജസ് കോര്‍പ്പറേഷന്റെ ഔട്ട്‌ലെറ്റുകളില്‍ വോക്ക് ഇന്‍ സംവിധാനം വരുന്നു. ഓഗസ്റ്റ് ഒന്നിന് മുന്‍പായി വോക് ഇന്‍ സംവിധാനം നടപ്പാക്കണമെന്നാണ് എംഡിയുടെ നിര്‍ദ്ദേശം. 

ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് എല്ലാ ബവ്‌റിജസ് ഷോപ്പുകളും വോക് ഇന്‍ സംവിധാനത്തിലേക്ക് മാറുന്നത്. ബവ്‌റിജസ് ഔട്ട്‌ലെറ്റുകളിലെ ക്യൂ പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന ഹര്‍ജിയിലാണ് ഹൈക്കോടതി ഇടപെടലുണ്ടായത്. നിലവില്‍ കട്ടപ്പന, തൊടുപുഴ എന്നിവടങ്ങളിലെ ഔട്ട്‌ലെറ്റുകളില്‍ മാത്രമാണ് ഈ സംവിധാനമുള്ളത്. അടിമാലിയിലുള്ള കണ്‍സ്യൂമര്‍ ഫെഡ് ബവ്‌റിജസ് ഔട്ട്‌ലെറ്റില്‍ ക്യൂ നില്‍ക്കാതെ മദ്യം വാങ്ങാം.