ദ്വിദിന സന്ദര്‍ശനത്തിനായി നരേന്ദ്രമോദി ജപ്പാനിലെത്തി 

By: 600002 On: May 23, 2022, 10:50 AM

പ്രധാനമന്ത്രി നരേന്ദ്രമോദി ദ്വിദിന സന്ദര്‍ശനത്തിനായി ജപ്പാനിലെത്തി. തന്ത്രപ്രധാനമായ ഇന്തോ-പസഫിക് മേഖലയിലെ സംഭവവികാസങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും അംഗരാജ്യങ്ങള്‍ തമ്മിലുള്ള സഹകരണം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും ലക്ഷ്യമിട്ട് നടക്കുന്ന ക്വാഡ് നേതാക്കളുടെ ഉച്ചകോടിയില്‍ അദ്ദേഹം പങ്കെടുക്കും. ടോക്യോയില്‍ വിമാനമിറങ്ങിയ നരേന്ദ്രമോദിക്ക് ഇന്ത്യന്‍ സമൂഹം വന്‍ വരവേല്‍പ്പാണ് നല്‍കിയത്.

എംഎന്‍സി നിപ്പോണ്‍ ഇലക്ട്രിക് ചെയര്‍മാന്‍ നൊബുഹിറോ എന്‍ഡോ, സുസുക്കി മോട്ടോര്‍ കോര്‍പ്പറേഷന്‍ അഡൈ്വസര്‍ ഒസാമു സുസുക്കി തുടങ്ങിയ വ്യവസായുകളുമായി അദ്ദേഹം ചര്‍ച്ച നടത്തി.