ഞായറാഴ്ച ടൊറന്റോയില്‍ നിയന്ത്രണം വിട്ട വാഹനം വീടുകള്‍ക്കിടയിലേക്ക് ഇടിച്ചുകയറി ഒരാള്‍ മരിച്ചു. അപകടത്തെ തുടര്‍ന്ന് വാഹനത്തില്‍ നിന്നും ഗ്യസ് ചോര്‍ച്ചയുണ്ടായി. ക്യൂന്‍ സ്ട്രീറ്റ് ഈസ്റ്റിനും കിംഗ്‌സ്‌വുഡ് റോഡിനും സമീപമാണ് അപകടമുണ്ടായത്.
ക്യൂന്‍ സ്ട്രീറ്റിന് തെക്കന്‍ ദിശയിലേക്ക് പോവുകയായിരുന്ന വാഹനം നിയന്ത്രണം വിട്ട് പിക്കപ്പ് ട്രക്കില്‍ കുടുങ്ങി രണ്ട് വീടുകള്‍ക്കിയിടയിലുള്ള പാതയിലേക്ക് കയറുകയും ഒരു ഗ്യാരേജ് പോര്‍ട്ടില്‍ ഇടിച്ചുനില്‍ക്കുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ടൊറന്റോ അഗ്നിരക്ഷാ സേനാ പ്രവര്‍ത്തകര്‍ സംഭവസ്ഥലത്തെത്തി ഡ്രൈവറെ പുറത്തെടുത്തെങ്കിലും ഇയാള്‍ അപകടസ്ഥലത്തു തന്നെ മരിച്ചു.
കൂട്ടിയിടിയെ തുടര്‍ന്ന് വാതക ചോര്‍ച്ചയുണ്ടായെങ്കിലും എന്‍ബ്രിഡ്ജ് ഗ്യാസ് ജീവനക്കാരെത്തി അടച്ചു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മറ്റ് വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.