കോവിഡ്-19:  സൗദി പൗരന്മാര്‍ക്ക് ഇന്ത്യയുള്‍പ്പെടെ 15 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതിന് വിലക്ക് 

By: 600002 On: May 23, 2022, 6:59 AM

ഇന്ത്യയുള്‍പ്പെടെ 15 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതില്‍ നിന്നും പൗരന്മാരെ വിലക്കി സൗദി അറേബ്യ. കഴിഞ്ഞ ഏതാനും ആഴ്ചകളില്‍ ഈ രാജ്യങ്ങളിലെ കൊവിഡ് ബാധ പരിഗണിച്ചാണ് നിര്‍ദ്ദേശം. ഇന്ത്യയില്‍ നിന്ന് സൗദി അറേബ്യയിലേക്ക് യാത്ര ചെയ്യാമോ എന്നതില്‍ വ്യക്തതയില്ല.

ഇന്ത്യയെ കൂടാതെ ലെബനോണ്‍, സിറിയ, തുര്‍ക്കി, ഇറാന്‍, അഫ്ഗാനിസ്ഥാന്‍, യമന്‍, സൊമാലിയ, എത്യോപ്യ, കോംഗോ, ലിബിയ, ഇന്‍ഡോനേഷ്യ, വിയറ്റ്‌നാം, അര്‍മേനിയ, ബെലാറസ്, വെനിസ്വേല എന്നീ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതിനും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.