തുമ്പമൺ : മാവേലിമണ്ണിൽ സുബികോട്ടേജിൽ പരേതനായ K. S ജോർജിന്റെ ഭാര്യ ഏലിയാമ്മ ജോർജ് (90) അന്തരിച്ചു.
തുമ്പമൺ ഗവണ്മെന്റ് U.P സ്കൂളിൽ (പെൺപള്ളിക്കൂടത്തിൽ) അനേകവർഷം അധ്യാപികയായി സേവനം അനുഷ്ടിച്ച ഏലിയാമ്മ ടീച്ചർ, മുട്ടം ഗവണ്മെന്റ് സ്കൂളിലെ പ്രധാന അദ്ധ്യാപികയായി ജോലിയിൽ നിന്ന് വിരമിച്ചു.
കേരള സർക്കാർ D.P.E.P നടപ്പിൽ വരുത്തുന്നതിന് മുൻപേതന്നെ 1970 കളിൽ പ്രകൃതിയുമായി ചേർന്ന് വിദ്യ അഭ്യസിക്കാൻ വേണ്ടി ക്ലാസ് മുറികളിൽ നിന്ന് , സ്കൂൾ മൈതാനത്തെ മരച്ചുവടുകളിൽ ക്ലാസുകൾ എടുത്തിരുന്ന ഏലിയാമ്മ ടീച്ചറിന് എണ്ണമറ്റ ശിഷ്യ സമ്പത്തുമുണ്ട് .
മക്കൾ: എബനേസർ, സേബ. മരുമക്കൾ: വിജി, ജേക്കബ് മാത്യു. കൊച്ചുമക്കൾ: ഡെന്നിസ്, കെസിയ, ഡവീന, കേരൺ.
സംസ്കാരം മെയ് 26 ന് വ്യാഴാഴ്ച ഉച്ചക്ക് തുമ്പമൺ ഭദ്രാസന ദൈവാലയത്തിൽ.