ബൂസ്റ്റര്‍ ഡോസ് വാക്‌സിന്‍:  വിദേശത്തേക്ക് പോകുന്നവര്‍ക്ക് വേഗത്തിലെടുക്കാമെന്ന് കേന്ദ്ര മന്ത്രാലയം 

By: 600002 On: May 14, 2022, 1:06 PM

 

പല രാജ്യങ്ങളും നേരത്തെ തന്നെ ബൂസ്റ്റര്‍ ഡോസ് വാക്‌സിന്‍ നല്‍കിത്തുടങ്ങിയതിനു ശേഷമാണ് ഇന്ത്യ ബൂസ്റ്റര്‍ ഡോസ് വാക്‌സിന്‍ നല്‍കാന്‍ തുടങ്ങിയത്. എന്നാല്‍ ബൂസ്റ്റര്‍ ഡോസ് വാക്‌സിന് രാജ്യത്ത് വലിയ സ്വീകാര്യത ലഭിച്ചിരുന്നില്ല. ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കാന്‍ അധികമാരും മുന്നോട്ട് വന്നില്ല. 

ഇപ്പോള്‍, വിദേശത്തേക്ക് പഠനാവശ്യങ്ങള്‍ക്കോ മറ്റോ പോകുന്ന യാത്രക്കാര്‍ക്ക് ചെന്നെത്താനുള്ള രാജ്യങ്ങളുടെ മാനദണ്ഡം അനുസരിച്ച് ഇനിമുതല്‍ ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരിക്കുകയാണ്. ഇതിനുള്ള നടപടികള്‍ തുടങ്ങിക്കഴിഞ്ഞതായും കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ അറിയിച്ചു. 

പതിനെട്ട് വയസ്സിന് മുകളില്‍ പ്രായം വരുന്നവര്‍ക്ക് നിലവില്‍ ഇന്ത്യയില്‍ ബൂസ്റ്റര്‍ ഡോസ് വാക്‌സിന്‍ ലഭ്യമാണ്. ആരോഗ്യ പ്രവര്‍ത്തകര്‍, മുന്‍നിര പോരാളികള്‍, അറുപതിന് മുകളില്‍ പ്രായം വരുന്നവര്‍ എന്നിവര്‍ക്ക് സൗജന്യമായാണ് സര്‍ക്കാര്‍ വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ വാക്‌സിന്‍ നല്‍കുന്നത്.