ചെക്ക്‌റിപ്പബ്ലിക്കില്‍ നിര്‍മിച്ച ലോകത്തിലെ ഏറ്റവും നീളം കൂടിയ തൂക്കുപാലം വിനോദസഞ്ചാരികള്‍ക്കായി തുറന്നുകൊടുത്തു. വെള്ളിയാഴ്ചയാണ് ഔദ്യോഗികമായി സ്‌കൈ ബ്രിഡ്ജ് 721 എന്ന തൂക്കുപാലം തുറന്നുകൊടുത്തത്.
ഏകദേശം രണ്ട് വര്‍ഷം കൊണ്ടാണ് സ്‌കൈ ബ്രിഡ്ജ് 721 ന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. തൂക്കുപാലത്തിലൂടെ നടന്നാല്‍ മേഘാവരണം പുതച്ചുനില്‍ക്കുന്ന ജെസന്‍കി മലനിരകളും സമീപദൃശ്യങ്ങളും വിനോദസഞ്ചാരികള്‍ മികച്ച അനുഭവമാണ് നല്‍കുന്നത്. രണ്ട് കുന്നുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന തൂക്കുപാലം താഴ്‌വരയില്‍ നിന്ന് 95 മീറ്റര്‍ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. 721 മീറ്ററാണ് തൂക്കുപാലത്തിന്റെ നീളം. കേബിള്‍ കാര്‍ ഉപയോഗിച്ചാണ് ഇതിലേക്ക് എത്തിച്ചേരാന്‍ സാധിക്കുക.
പാലത്തിലൂടെ ഒരുവശത്തേക്കാണ് സന്ദര്‍ശകര്‍ക്ക് നടക്കാനാവുക. മറുവശത്ത് എത്തിയ ശേഷം നടപ്പാതയിലൂടെ വനത്തിലേക്ക് ഇറങ്ങാം.