യുഎഇയുടെ പുതിയ പ്രസിഡന്റായി അബുദാബി കിരീടാവകാശിയും യുഎഇ ഉപസര്‍വ്വസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സയിദ് അല്‍ നഹിയാനെ തെരഞ്ഞെടുത്തു. യുഎഇയുടെ മൂന്നാമത്തെ പ്രസിഡന്റാണദ്ദേഹം. കഴിഞ്ഞ ദിവസം അന്തരിച്ച ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹിയാന്റെ സഹോദരനും യുഎഇ രാഷ്ട്രപിതാവ് ഷെയ്ഖ് സായിദിന്റെ മകനുമാണ് ഷെയ്ഖ് മുഹമ്മദ്.
2014 ല്‍ ഷെയ്ഖ് ഖലീഫ രോഗബാധിതനായതിനുശേഷം ഭരണച്ചുമതല നിര്‍വഹിക്കുന്നത് ഷെയ്ഖ് മുഹമ്മദാണ്. യുഎഇയിലെ ഏഴ് എമിറേറ്റുകളിലേയും ഭരണാധിപന്‍മാര്‍ ഒന്നുചേര്‍ന്നാണ് യുഎഇ പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നത്.
യുഎഇ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായ ഹിസ് ഹൈനെസ് ഷെയ്ഖ് ഖലീഫ ബിന്‍ സെയ്ദ് അല്‍ നഹ്യാന്‍ (73) കഴിഞ്ഞ ദിവസമാണ് അന്തരിച്ചത്. 2004 നവമ്പര്‍ മൂന്ന് മുതല്‍ യുഎഇ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായി ഹിസ് ഹൈനെസ് ഷെയ്ഖ് ഖലീഫ ബിന്‍ സെയ്ദ് അല്‍ നഹ്യാന്‍ ചുമതല വഹിച്ചു വരുകയായിരുന്നു.