സസ്‌കാച്ചെവനിൽ കനത്ത മഴ തുടരുന്നു

By: 600007 On: May 13, 2022, 9:22 PM

തുടർച്ചയായി പെയ്ത മഴയും, വാരാന്ത്യത്തിൽ വീണ്ടും കനത്ത മഴയ്ക്കുള്ള സാധ്യതയും കണക്കിലെടുത്ത് തെക്കുകിഴക്കൻ സസ്‌കാച്ചെവനിൽ വെള്ളപ്പൊക്ക സാധ്യത മുന്നറിയിപ്പ് നൽകി എൻവയോൺമെന്റ് കാനഡയും വാട്ടർ സെക്യൂരിറ്റി ഏജൻസിയും (ഡബ്ല്യുഎസ്എ). വാരാന്ത്യത്തിൽ പ്രവിശ്യയയുടെ ചില ഭാഗങ്ങളിൽ 80-90 മില്ലിമീറ്റർ വരെ മഴ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.  പൊതുജനങ്ങൾ സുരക്ഷാ മുൻകരുതലുകൾ എടുക്കണമെന്ന് ഡബ്ല്യുഎസ്എ അറിയിച്ചു.