യുഎഇ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായ ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍(74) അന്തരിച്ചു. യുഎഇയുടെ രണ്ടാമത്തെ പ്രസിഡന്റും എമിറൈറ്റ്‌സ് ഓഫ് അബുദാബിയുടെ 16-ാമത്തെ ഭരണാധികാരി കൂടിയാണ്.
2004 മുതല്‍ യുഎഇ പ്രസിഡന്റായിരുന്ന അദ്ദേഹത്തിന്റെ മരണം വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് പ്രസിഡന്‍ഷ്യല്‍ അഫയേഴ്‌സ് മന്ത്രാലയം അറിയിച്ചത്. പ്രസിഡന്റിന്റെ മരണത്തെ തുടര്‍ന്ന് യുഎഇയില്‍ 40 ദിവസത്തെ ദു:ഖാചരണം പ്രഖ്യാപിച്ചു.
പിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്റെ പാത പിന്തുടര്‍ന്നാണ് ശൈഖ് ഖലീഫയുടെ ഭരണരംഗങ്ങളിലേക്കുള്ള ചുവടുവെപ്പ്. അന്താരാഷ്ട്ര സന്ദര്‍ശനങ്ങള്‍ നടത്തിയും ലോകനേതാക്കള്‍ക്ക് യുഎഇയില്‍ ആതിഥ്യമരുളിയും രാഷ്ട്രീയ വികസനത്തിന്റെ പുതിയ അധ്യായം തുറക്കുകയാിരുന്നു ശൈഖ് ഖലീഫ. ജിസിസി രാജ്യങ്ങള്‍ക്ക് പുറമെ ഏഷ്യന്‍, യൂറോപ്യന്‍, ആഫ്രിക്കന്‍ രാജ്യങ്ങളുമായും ബന്ധം സ്ഥാപിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. ലോകത്തിന് ആവശ്യമായ സമയങ്ങളില്‍ സാമ്പത്തിക, സൈനിക സഹായങ്ങളും നല്‍കി കൈത്താങ്ങായി നിന്നു.
വികസനത്തിന്റെ പാതയിലൂടെ യുഎഇ ഇന്ന് കാണുന്ന വളര്‍ച്ചയിലേക്കെത്തിച്ച നായകനെയാണ് നഷ്ടമായിരിക്കുന്നത്. പ്രസിഡന്റിന്റെ വിയോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവരുള്‍പ്പെടെ വിവിധ ലോക നേതാക്കളും സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ മേഖലയിലുള്ളവരും അനുശോചനം അറിയിച്ചു.