ലോകാരോഗ്യ സംഘടന പരിഷ്‌കരിക്കപ്പെടണമെന്ന് നരേന്ദ്ര മോദി 

By: 600002 On: May 13, 2022, 12:48 PM

 

ലോക ആരോഗ്യ സുരക്ഷ മെച്ചപ്പെടുത്തുന്നതിന് ലോകാരോഗ്യ സംഘടന പരിഷ്‌കരിക്കപ്പെടണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ സംഘടിപ്പിച്ച രണ്ടാമത് കോവിഡ് ഗ്ലോബല്‍ വെര്‍ച്വല്‍ ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

മരുന്നുകളും വാക്‌സിനുകളും എല്ലാവര്‍ക്കും പ്രാപ്യമാവുന്ന രീതിയില്‍ ബൗദ്ധിക സ്വത്തവകാശ നിയമവുമായി ബന്ധപ്പെട്ട വകുപ്പുകള്‍ ലോകാരോഗ്യ സംഘടന ലഘൂകരിക്കണമെന്നും വാക്‌സിന്‍ അനുമതി പ്രക്രിയ കൂടുതല്‍ സുതാര്യമാക്കണമെന്നും മോദി അഭിപ്രായപ്പെട്ടു.