വീട് പൂട്ടി യാത്രയ്ക്കിറങ്ങുന്നവര്‍ക്ക് വീടും വിലപിടിപ്പുമുള്ള വസ്തുക്കളും സംരക്ഷിക്കുന്നതിനായി പുതിയ സംവിധാനം അവതരിപ്പിച്ച് കേരള പോലീസ്.
വീട് പൂട്ടി ദൂരയാത്ര പുറപ്പെടുന്നതിനു മുമ്പ് അക്കാര്യം പോലീസിനെ അറിയിക്കാം. വിവരം ലഭിച്ചയുടന്‍ പോലീസ് ഉദ്യോഗസ്ഥര്‍ ഈ മേഖലയില്‍ പ്രത്യേക നിരീക്ഷണം നടത്തും. ഇതിനായി പോലീസിന്റെ ഔദ്യോഗിക ആപ്പായ പോല്‍-ആപ്പിലെ ലോക്ക്ഡ് ഹൗസ്( locked house) എന്ന സൗകര്യം വിനിയോഗിക്കാമെന്ന് കേരള പോലീസ് ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിക്കുന്നു.