ടൊറന്റോയിൽ പതിനൊന്നാം ക്ലാസ് വിദ്യാർത്ഥിക്ക് വെടിയേറ്റു

By: 600007 On: May 12, 2022, 11:05 PM

വ്യാഴാഴ്ച ഉച്ചയ്ക്ക് ടൊറന്റോയിലെ നോർത്ത് യോർക്ക് ഹൈസ്കൂളിന് പുറത്തുണ്ടായ വെടിവെപ്പിൽ 11-ാം ക്ലാസ് വിദ്യാർത്ഥിയെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാവിലെ 11 മണിയോടെയാണ് വിക്ടോറിയ പാർക്ക് കൊളീജിയറ്റ് ഇൻസ്റ്റിറ്റ്യൂട്ടിന് പുറത്തുള്ള സൗത്ത് പാർക്കിംഗ് ഏരിയയിൽ വെടിവെയ്പ്പ് നടന്നെതെന്നാണ് റിപ്പോർട്ടുകൾ. 

വെടിവയ്പ്പിന്റെ കാരണം വ്യക്തമല്ലെന്നും പാർക്കിംഗ് ലോട്ടിന്റെ ദിശയിൽ നിന്ന്  നിരവധിവെടിയൊച്ചകൾ കേട്ടിരിന്നുവെന്ന് ടൊറന്റോ ഡിസ്ട്രിക്ട് സ്കൂൾ ബോർഡ് വക്താവ് റയാൻ ബേർഡ് മാധ്യമങ്ങളോട് പറഞ്ഞു. പോലീസ് അന്വേഷണം ആരംഭിച്ചട്ടുണ്ടെന്നും സ്‌കൂളിന് അകത്തും പുറത്തുമുള്ള നിരീക്ഷണ ക്യാമറ ദൃശ്യങ്ങൾ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

2021 നവംബറിൽ 11-ാം ക്ലാസ് വിദ്യാർത്ഥി മാഹിർ ദോസാനി എന്ന വിദ്യാർത്ഥി സ്‌കൂളിന് പുറത്തുണ്ടായ സംഘർഷത്തിൽ കുത്തേറ്റ് മരിച്ചിരുന്നു.