സൗത്ത് എഡ്മന്റണിലെ ഗുഡ്വില് ഡൊണേഷന്‍ സെന്ററിലേക്ക് എസ്യുവി ഇടിച്ചുകയറി. സെന്റ്റിന്റെ പ്രവേശനകവാടം തകര്‍ത്ത് അകത്തേക്ക് ഇടിച്ച നിലയിലായിരുന്നു കാര്‍.
ബുധനാഴ്ച പകല്‍ 9.30 ഓടുകൂടി 60 വയസ് തോന്നിക്കുന്ന സ്ത്രീ ഓടിച്ച എസ്യുവി ആണ് ഗുഡ്വില് ഡൊണേഷന്‍ സെന്ററിലേക്ക് ഇടിച്ചുകയറിയത്. സെന്ററിന് കേടുപാടുകള്‍ സംഭവിച്ചെങ്കിലും സംഭവ സമയത്ത് സെന്റര്‍ അടഞ്ഞു കിടന്നിരുന്നതിനാല്‍ ആര്‍ക്കും പരുക്കില്ല.
നിയന്ത്രണം വിട്ട് കാര്‍ സെന്ററിലേക്ക് ഇടിച്ചുകയറിയതായിരിക്കാമെന്നും സ്ത്രീ മദ്യപിച്ചിട്ടില്ലെന്നുമാണ് പോലീസിന്റെ പ്രാഥമിക നിഗമനം.