കൂറ്റന്‍ പാറ വീണ് ബീസിയിലെ റേഡിയം ഹോട്ട് സ്പ്രിംഗ് ഹൈവേ 93s ല്‍ ഗതാഗതം തടസ്സപ്പെട്ടു 

By: 600002 On: May 12, 2022, 11:57 AM

 

ബുധനാഴ്ച തെക്കുകിഴക്കന്‍ ബീസിയിലെ റേഡിയം ഹോട്ട് സ്പ്രിംഗ് ഹൈവേ 93s ല്‍ കൂറ്റന്‍ പാറയും കല്ലുകളും വീണതിനെ തുടര്‍ന്ന് ഇതുവഴിയുള്ള ഗതാഗതം നിയന്ത്രിച്ചതായി അധികൃതര്‍ അറിയിച്ചു. ഇതിലൂടെ ഒറ്റവരിയായി മാത്രമേ വാഹനങ്ങള്‍ കടത്തിവിടുകയുള്ളൂ. 

റേഡിയം ഹോട്ട് സ്പ്രിംഗിന് ഏഴ് കിലോമീറ്റര്‍ അകലെയാണ് പാറ വീണിരിക്കുന്നത്. ഇത് മാറ്റാനുള്ള പ്രവര്‍ത്തനങ്ങള്‍ ജോലിക്കാര്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. ഇതിലൂടെ വാഹനത്തില്‍ പോകുന്നവര്‍ സുരക്ഷാ മുന്‍കരുതലായി എല്ലാ സൂചന ബോര്‍ഡുകളും അറിയിപ്പുകളും ശ്രദ്ധിക്കണമെന്ന് ജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.