കോവിഡ് രോഗമുക്തി നേടിയ പകുതിപ്പേരിലും രണ്ട് വര്‍ഷത്തിനുശേഷവും രോഗലക്ഷണങ്ങള്‍ കണ്ടേക്കാമെന്ന് പഠനം. അന്താരാഷ്ട്ര മെഡിക്കല്‍ ജേണലായ ലാന്‍സെറ്റ് ആണ് പഠനം പ്രസിദ്ധീകരിച്ചത്.
രോഗം ബാധിച്ചവരില്‍ ആദ്യഘട്ടത്തില്‍ രോഗലക്ഷണങ്ങള്‍ ഗുരുതരമാകുന്നുണ്ടെങ്കിലും പിന്നീട് ഇവ ദുര്‍ബലമാകും. രോഗിയുടെ ആരോഗ്യ സ്ഥിതി മെച്ചപ്പെടും. മാനസികാരോഗ്യവും മെച്ചപ്പെടും. എന്നാല്‍ രോഗമുക്തി നേടി രണ്ട് വര്‍ഷത്തിനു ശേഷവും ചിലരില്‍ ഒരു രോഗലക്ഷണമെങ്കിലും കണ്ടുവരാറുണ്ടെന്ന് പഠനം വ്യക്തമാക്കുന്നു.
രോഗമുക്തി നേടിയവരുടെ ആന്തരികാവയവങ്ങളിലും ശാരീരിക പ്രവര്‍ത്തനങ്ങളിലും രോഗത്തിന്റെ ആഘാടം ദീര്‍ഘകാലം നിലനില്‍ക്കുന്നുവെന്നും പഠനം വിശദീകരിക്കുന്നു.