ഡെലിവറി ജീവനക്കാരുടെ മക്കളുടെ വിദ്യാഭ്യാസത്തിനായി 700 കോടി രൂപ വാഗ്ദാനം ചെയ്ത് സൊമാറ്റോ സിഇഒ

By: 600002 On: May 12, 2022, 7:49 AM


നിക്ഷേപകരില്‍ നിന്നും ഡയറക്ടര്‍ ബോര്‍ഡില്‍ നിന്നും തനിക്ക് ലഭിച്ച എംപ്ലോയീസ് സ്റ്റോക്ക് ഓപ്ഷനുകളില്‍ നിന്നുള്ള എല്ലാ വരുമാനവും സൊമാറ്റോ ഫ്യൂച്ചര്‍ ഫൗണ്ടേഷന് സംഭാവന ചെയ്യുമെന്ന് സൊമാറ്റോ സിഇഒ ദീപീന്ദര്‍ ഗോയല്‍ പ്രഖ്യാപിച്ചു. ഡെലിവറി ജീവനക്കാരുടെ കുട്ടികളുടെ വിദ്യാഭ്യാസത്തിനായാണ് ധനസഹായം പ്രഖ്യാപിച്ചത്. കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി 90 മില്യണ്‍ ഡോളര്‍ അതായത്, ഏകദേശം 700 കോടി രൂപയാണ് പ്രഖ്യാപിച്ചത്. ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമാണ് സൊമാറ്റോ.

പ്രതിവര്‍ഷം 50,000 രൂപ വരെയാണ് സൊമാറ്റോ ഡെലിവറി പാര്‍ട്ണറുടെ കുട്ടികള്‍ക്ക് വിദ്യാഭ്യാസ ധനസഹായം നല്‍കുന്നത്. കൂടാതെ, 10 വര്‍ഷം പൂര്‍ത്തിയാക്കിയാല്‍ ഡെലിവറി പാര്‍ട്ണറുടെ കുട്ടികള്‍ക്ക് പ്രതിവര്‍ഷം ഒരു ലക്ഷം രൂപ വരെ ധനസഹായം നല്‍കുമെന്ന് സൊമാറ്റോ പ്രഖ്യാപിച്ചിട്ടുണ്ട്.