ഡാലസിലേയ്ക്ക് റവ:ഷൈജു സി ജോയ്ക്കും, റവ.ജോബി ജോണിനും ഹൃദ്യമായ വരവേൽപ്പ്

By: 600084 On: May 12, 2022, 5:55 AM

പി.പി.ചെറിയാൻ,ഡാളസ് 


ഹൂസ്റ്റൺ: ഡാളസ് സെന്റ് പോൾസ് മാർത്തോമാ ചർച്ച് , ഡാളസ് സെഹിയോൻ മാർത്തോമാ ചർച്ച്  എന്നീ ഇടവകകളുടെ പുതിയ വികാരിമാരായി ചുമതലയേൽക്കുന്നതിന്  കേരളത്തിൽ നിന്നും എത്തിച്ചേർന്ന റവ. ഷൈജു സി ജോയ് , സഹധർമിണി സുബി ഉതുപ്പ് ,മക്കളായ ദയാ മറിയം, കരുൺ ജോയ്,റവ.ജോബി ജോൺ സഹധർമിണി നീതു ,മക്കളായ നന്മ, ദയ,ജീവൻ എന്നിവർക്കു  ഡാളസ് അന്താരാഷ്ട്ര വിമാന  താവളത്തിൽ  മെയ്  11വ്യാഴാഴ്ച ഊഷ്മളമായ വരവേൽപ്പ് നൽകി.

 കാരോൾട്ടൻ മാർത്തോമാ ഇടവക വികാരി റവ. തോമസ് മാത്യു,  ഡാളസ് സെന്റ്  പോൾസ് മാർത്തോമാ ഇടവക ട്രസ്റ്റിമാരായ ഉമ്മൻ  ജോൺ, അജു മാത്യു , സെക്രട്ടറി ഫിൽ മാത്യു, വൈസ് പ്രസിഡന്റ് എബ്രഹാം മേപ്പുറത്തു ,  ലെ  ലീഡർ സജി ജോർജ് ,അനിൽ മാത്യു ,ടെന്നി കൊരുത് ,ജോൺ കെ മാത്യു, സെഹിയോൻ മാർത്തോമാ ചർച്ച് വൈസ് പ്രസിഡന്റ് കെ എ എബ്രഹാം , ഫിലിപ്പ് മാത്യു , നോർത്ത് അമേരിക്ക മാർത്തോമാ ഭദ്രാസന മീഡിയ കമ്മറ്റി അംഗവും മാധ്യമ പ്രവർത്തകനുമായ ഷാജി രാമപുരം ഉൾപ്പെടെ നിരവധി പേർ  വികാരിമാരെ  സ്വീകരിക്കാൻ  ഡാളസ് വിമാന  താവളത്തിൽ എത്തിച്ചേർന്നിരുന്നു.

കോഴിക്കോട് മാർത്തോമാ ഗൈഡൻസ് സെന്റർ ചുമതലയിലായിരുന്നു റവ. ഷൈജു സി ജോയ്. റവ.ജോബി ജോൺ ഭിലായ് മാർത്തോമ്മ ഇടവക വികാരിയായിരുന്നു.