പൊതുസ്ഥലത്തെ മോശം പെരുമാറ്റത്തിന് പിഴ: ബൈലോ അംഗീകരിച്ച് ലെത്ത്ബ്രിഡ്ജ് 

By: 600002 On: May 11, 2022, 2:42 PM

 

ആല്‍ബെര്‍ട്ടയിലെ ലെത്ത്ബ്രിഡ്ജില്‍ പൊതുസ്ഥലങ്ങളില്‍ മാലിന്യം തള്ളുക, ഗ്രാഫിറ്റി സ്‌പ്രേ, മൂത്രമൊഴിക്കുക, തുപ്പുക, വഴക്കിടുക തുടങ്ങിയ മോശം കാര്യങ്ങള്‍ക്ക് ഇനിമുതല്‍ പിഴയീടാക്കും. ഇത് സംബന്ധിച്ച് തെക്കന്‍ ആല്‍ബെര്‍ട്ടയിലെ കൗണ്‍സിലര്‍മാര്‍ തിങ്കളാഴ്ച ഏകകണ്ഠമായി ബൈലോ അംഗീകരിച്ചു. ജൂലൈ ഒന്ന് മുതല്‍ ബൈലോ പ്രാബല്യത്തില്‍ വരും. 

പൊതുസ്ഥലങ്ങളില്‍ ഇത്തരം പെരുമാറ്റങ്ങള്‍ നടത്തി പിടിക്കപ്പെടുന്നവര്‍ക്ക് 300 ഡോളറാണ് പിഴ ചുമത്തുക. 
. ഭിക്ഷാടനം, ആയുധങ്ങള്‍ ഉപയോഗിക്കല്‍, പടക്കങ്ങളും മറ്റും പൊട്ടിക്കുക തുടങ്ങിയ കാര്യങ്ങളും പുതിയ ബൈലോയില്‍ ഉള്‍പ്പെടുത്തും.