രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയില്‍ 

By: 600002 On: May 10, 2022, 1:52 PM

 

യുഎസ് ഡോളറുമായുള്ള വിനിമയത്തില്‍ രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയില്‍. ഡോളറിന്റെ മുന്നേറ്റം രാജ്യത്തെ ഓഹരി വിപണിയെ കൂടുതല്‍ തകര്‍ച്ചയിലേക്കാണ് നയിക്കുക. രാജ്യാന്തര വിപണിയില്‍ സ്വര്‍ണ വില ഇടിയുമെങ്കിലും ഡോളര്‍ കരുത്താര്‍ജിക്കുന്നത് ആഭ്യന്തര വിപണിയില്‍ വിലക്കയറ്റത്തിന് ഇടയാക്കും. 

ഡോളറുമായുള്ള വിനിമയത്തില്‍ ഏറ്റവും ദുര്‍ബലമായ കറന്‍സികളിലൊന്നാണ് രൂപ. അതുകൊണ്ടു തന്നെ രൂപയുടെ വിലത്തകര്‍ച്ച പിടിച്ചുനിര്‍ത്താന്‍ ആര്‍ബിഐ പല തന്ത്രങ്ങളും പരീക്ഷിക്കുന്നുണ്ട്. ഇക്കഴിഞ്ഞ നവംബറില്‍ കരുതല്‍ ശേഖരത്തില്‍ നിന്ന് 50 ലക്ഷം ബാരല്‍ അസംസ്‌കൃത എണ്ണ റിഫൈനറികള്‍ക്ക് ലഭ്യമാക്കിയത് രൂപയുടെ വിലത്തകര്‍ച്ച നിയന്ത്രിക്കാനായിരുന്നു.