ഒന്റാരിയോയില്‍ അമിത വേഗതയില്‍ കാറോടിച്ച കാല്‍ഗേറിയന്‍ യുവാവിനെതിരെ കേസെടുത്തു

By: 600002 On: May 10, 2022, 11:19 AM


വടക്കന്‍ ഒന്റാരിയോയില്‍ അമിത വേഗതയില്‍ വാഹനമോടിച്ച കാല്‍ഗരിക്കാരനായ യുവാവിന്റെ വാഹനം പിടിച്ചെടുക്കുകയും ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു. ഹൈവേയിലെ വേഗപരിധിയുടെ ഇരട്ടിയിലധികം വേഗതയില്‍ വാഹനമോടിച്ച മുഹമ്മദ് ഹംസ അസ്ലം(25) എന്ന യുവാവിനെതിരെയാണ് നടപടിയെടുത്തതെന്ന് പോലീസ് അറിയിച്ചു. 

മുഹമ്മദ് ഹംസ അസ്ലം ഏപ്രില്‍ 27 ന് വൈകുന്നേരം വെസ്റ്റ്ബൗണ്ട് ഹൈവേ 11-17 ലൂടെ പടിഞ്ഞാറന്‍ ദിശയിലേക്ക് പോകുമ്പോള്‍ റഡാര്‍ റീഡിംഗില്‍ മണിക്കൂറില്‍ 90 കിലോമീറ്റര്‍ വേഗപരിധിയിലുള്ള മേഖലയില്‍ 190 കിലോമീറ്റര്‍ വേഗതയില്‍ വാഹനമോടിച്ചതായി തെളിഞ്ഞു. ഇതേ തുടര്‍ന്നാണ് അസ്ലമിന്റെ 2019 ഹ്യുണ്ടായ് എലാന്‍ട്ര 14 ദിവസത്തേക്ക് പിടിച്ചെടുക്കുകയും 30 ദിവസത്തേക്ക് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തത്.  

സ്റ്റണ്ട് ഡ്രൈവിംഗ് കുറ്റം ചുമത്തി ഇയാളെ ജൂണില്‍ നിപിഗോണ്‍ കോടതിയില്‍ ഹാജരാക്കും.