മോണ്‍ട്രിയലില്‍ ചൂട് കൂടുന്നു; ഈയാഴ്ച താപനില 30 ഡിഗ്രി സെഷ്യല്‍സിലെത്തിയേക്കാമെന്ന് എണ്‍വയോണ്‍മെന്റ് കാനഡ

By: 600002 On: May 10, 2022, 10:27 AM

 

മോണ്‍ട്രിയലില്‍ ഈയാഴ്ച അവസാനത്തോടെ കടുത്ത ചൂട് അനുഭവപ്പെട്ടേക്കാമെന്ന് എന്‍വയോണ്‍മെന്റ് കാനഡ. വെള്ളിയാഴ്ച 31 ഡിഗ്രി സെഷ്യല്‍സ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടേക്കാമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തിങ്കളാഴ്ച മുതല്‍ 21 ഡിഗ്രി സെഷ്യല്‍സില്‍ നിന്നും ആരംഭിച്ച് ആഴ്ചയിലുടനീളം താപനില ക്രമേണ വര്‍ധിക്കും. 

താപനില വര്‍ധിക്കുന്നതിനാല്‍ പ്രദേശമാകെ വരണ്ടുപോകുമെന്നതിനാല്‍ ക്യുബെക് സര്‍ക്കാര്‍ മോണ്‍ട്രിയല്‍, ലാവല്‍, എസ്ട്രി, മൗറിസി, ചൗഡിയര്‍-അപ്പാലച്ചസ് തുടങ്ങിയ വനപ്രദേശങ്ങളിലോ സമീപ പ്രദേശങ്ങളിലോ തുറന്ന സ്ഥലത്ത് തീയിടുന്നത് നിരോധിച്ചിട്ടുണ്ട്.