ശ്രീലങ്കയില്‍ ആഭ്യന്തര കലാപം രൂക്ഷം:  മഹിന്ദ രാജപക്‌സെയുടെ വീടിന് തീയിട്ടു; അഞ്ച് പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട് 

By: 600002 On: May 10, 2022, 7:51 AM


സര്‍ക്കാരിനെതിരെ നടന്ന പ്രക്ഷോഭങ്ങളെ തുടര്‍ന്ന് പ്രധാനമന്ത്രി മഹിന്ദ രാജപക്സെ രാജിവെച്ചതിനു പിന്നാലെ ശ്രീലങ്കയില്‍ ആഭ്യന്തര കലാപം രൂക്ഷം. പ്രതിഷേധക്കാര്‍ മഹിന്ദ രാജപക്സെയുടെ വീടിന് തീയിട്ടു. രാജപക്സെയുടെ കുരുനഗലയിലെ വീടിനാണ് തീയിട്ടത്. എംപി മഹിപാല ഹെറാത്തിന്റെ കെഗല്ലെയിലെ വീടിനും എംപി ജോണ്‍സ്ടണ്‍ ഫെര്‍ണാണ്ടോയുടെ കുരുനഗലയിലെ വീടിനും തിസ്സ കുത്തിയാരച്ഛിയുടെ ഉടമസ്ഥതയിലുള്ള ചെറുകിട വ്യാപാര കേന്ദ്രത്തിനും പ്രതിഷേധക്കാര്‍ തീയിട്ടിട്ടുണ്ട്.

സാമ്പത്തിക പ്രതിസന്ധിയില്‍ പൊറുതിമുട്ടിയ ജനത സര്‍ക്കാരിനെതിരെ കലാപത്തിലേക്ക് നീങ്ങിയതോടെ ശ്രീലങ്ക യുദ്ധക്കളമായി മാറിയിരിക്കുകയാണ്. ഇതുവരെ അഞ്ച് പേര്‍ കൊല്ലപ്പെട്ടതായാണ് വിവരം.