കാനഡ-എഡ്‌മന്റണിലെ ഒരു കൂട്ടം മലയാളികൾ ഒരുക്കിയ 'വളി' ഷോർട്ട് ഫിലിം തരംഗമാകുന്നു

By: Movies News Desk On: Nov 15, 2020, 6:37 PM

എഡ്മൻറ്നിലെ സിനിമപ്രേമികൾ അണിയിച്ചൊരുക്കിയ 'വളി' എന്ന ഹ്രസ്വ ചിത്രം പ്രേക്ഷക പ്രശംസ നേടി മുന്നേറുന്നു. വളി കൊണ്ടുണ്ടാകുന്ന പ്രശ്നങ്ങളും അതിനെ മറികടക്കാനുള്ള ശ്രമങ്ങളുമാണു ഈ ചിത്രത്തിന്റെ ഇതിവൃത്തം. സുധീഷ് സ്കറിയ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുമ്പോൾ ഡിജോ അഗസ്റ്റിൻ , നിമ്മി ഡിജോ, പ്രതീക്ഷ സുധീഷ് തുടങ്ങിയവർ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. വിഷ്ണു രാജൻ ആണു ചിത്രം എഴുതി സംവിധാനം ചെയ്തിരിക്കുന്നത്.

സുധീഷ് & പ്രതീക്ഷ സുധീഷ്
         നിമ്മി ഡിജോ
ഡിജോ
വിഷ്ണു രാജൻ

ആൻഡ്രൂസ് അലക്സ് ഛായയാഗ്രഹണവും മാത്യൂസ് പുളിക്കൻ സംഗീതവും നൽകിയിരിക്കുന്ന ചിത്രത്തിനുവേണ്ടി എഡിറ്റിംഗ് നിർവ്വഹിച്ചിരിക്കുന്നത് 2020 കേരള സംസ്ഥാന അവാർഡ് ജേതാവ് കിരൺ ദാസ് ആണ്. അലക്സ് പൈക്കടയാണു ചിത്രത്തിന്റെ സൗണ്ട് ഡിസൈനർ . നിരവധി ദേശീയ അന്തർദ്ദേശീയ ഫിലിം ഫെസ്റ്റിവലുകളിൽ ഇതിനോടകം ശ്രദ്ധിക്കപ്പെട്ട ചിത്രം ആൽബെർട്ട ഫിലിം ഫെസ്റ്റിവെലിൽ, മികച്ച സിനിമ, മികച്ച നടൻ എന്നീ അവാർഡുകൾ നേടിയിരുന്നു.  മലയാളസിനിമയിലെ പ്രമുഖർ റിലീസ് ചെയ്ത ഈ ചിത്രം m247 ന്റെ യൂട്യൂബ് ചാനലിൽ ലഭ്യമാണ്.