അമേരിക്കയിലെ ചികിത്സയ്ക്ക് ശേഷം മുഖ്യമന്ത്രി പിണറായി വിജയന് കേരളത്തില്‍ തിരിച്ചെത്തി. പുലര്‍ച്ചെ 3.30ന് ദുബായില്‍ നിന്നുള്ള എമിറേറ്റ്സ് ഫ്ലെറ്റിലാണ് മുഖ്യമന്ത്രി എത്തിയത്. ഡിജിപി അടക്കമുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് അദ്ദേഹത്തെ സ്വീകരിച്ചു.
മിനസോട്ടയിലെ മയോ ക്ലിനിക്കിലെ 18 ദിവസത്തെ ചികിത്സയ്ക്ക് ശേഷമാണ് മുഖ്യമന്ത്രി മടങ്ങിയെത്തിയത്. ചികിത്സയിലിരിക്കെ ഓണ്‍ലൈനായി മന്ത്രിസഭാ യോഗത്തില്‍ അടക്കം മുഖ്യമന്ത്രി പങ്കെടുത്തിരുന്നു.
കഴിഞ്ഞ മാസം 28നാണ് അദ്ദേഹം അമേരിക്കയിലേക്ക് പോയത്. മുഖ്യമന്ത്രിയുടെ ഭാര്യ കമല, പഴ്സനല്‍ അസിസ്റ്റന്റ് വി.എം.സുനീഷ് എന്നിവര്‍ അദ്ദേഹത്തെ അനുഗമിച്ചിരുന്നു. ജനുവരിയില്‍ അദ്ദേഹം യുഎസില്‍ ചികിത്സയ്ക്കു പോയപ്പോള്‍ തുടര്‍ചികിത്സ വേണമെന്ന് അറിയിച്ചിരുന്നു.